Type Here to Get Search Results !

Bottom Ad

കെഎസ്ആര്‍ടിസി ഡിപ്പോയില്‍ മോഷ്ടാക്കളുടെ വിളയാട്ടം

evisionnews

കാസര്‍കോട് (www.evisionnews.in): കെഎസ്ആര്‍ടിസി കാസര്‍കോട് ഡിപ്പോയില്‍ മോഷണം പതിവായിട്ടും പോലീസ് തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി. കണ്ടക്ടര്‍മാരുടെ ടിക്കറ്റുകളും പണവും അടങ്ങുന്ന ബാഗുകള്‍ പകല്‍ നേരങ്ങളില്‍ പോലും ബസില്‍ നിന്ന് മോഷണം പോവുകയാണ്. 

ചൊവ്വാഴ്ച ഉച്ചയ്ക്ക് കണ്ടക്ടര്‍ രശ്മി നാരായണന്റെ 68,000 രൂപയുടെ ടിക്കറ്റുകള്‍ അടങ്ങുന്ന ബാഗ് മോഷ്ടിക്കപ്പെട്ടിരുന്നു. ബസിനുള്ളിലെ ഡ്രൈവറുടെ ക്യാബിനില്‍ വെച്ച് പനി മൂലം ആശുപത്രിയില്‍ പോയി തിരിച്ചു വന്നപ്പോഴാണ് ബാഗ് നഷ്ടപ്പെട്ടതായി അറിഞ്ഞത്. കഴിഞ്ഞ ദിവസങ്ങളില്‍ ഡിപ്പോയില്‍ നിര്‍ത്തിയിട്ട ബസ്സില്‍ നിന്ന് പയ്യന്നൂരിലെ വി ഉപേന്ദ്രന്‍, വി ചന്ദ്രന്‍ എന്നിവരുടെ ടിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള ബാഗുകളും നഷ്ടപ്പെട്ടിരുന്നു. കലക്ഷന്‍ കൗണ്ടറില്‍ അടച്ചതിനാല്‍ നഷ്ടമായില്ല. കണ്ടക്ടര്‍മാരുടെ സ്വന്തം പണവും മറ്റു സാധനങ്ങളും നഷ്ടപ്പെട്ടു. 

ഡിപ്പോയില്‍ ആവശ്യത്തിന് പോലീസിനെ നിയോഗിക്കാത്തതാണ് മോഷ്ടാകള്‍ക്കും സാമൂഹ്യവിരുദ്ധര്‍ക്കും വിളയാടാന്‍ അവസരമൊരുക്കുന്നതെന്ന് ജീവനക്കാര്‍ പറഞ്ഞു. പോലീസ് എയ്ഡ് പോസ്റ്റ് വേണമെന്ന് നിരന്തരം ആവശ്യപ്പെടുന്നുണ്ടങ്കിലും കൂട്ടാക്കുന്നില്ല. രാത്രിയില്‍ സാമൂഹ്യവിരുദ്ധരുടെ അക്രമവും ഡിപ്പോയില്‍ പതിവാണ്. ഈയിടെ ഒരു യാത്രകാരനെ മര്‍ദ്ദിച്ച് പണം തട്ടിയെടുത്തു.

keywrods : kasaragod-ksrtc

Post a Comment

0 Comments

Top Post Ad

Below Post Ad