മംഗളൂരു (www.evisionnews.in): കര്‍ണാടകയിലെ കൊങ്കിണി സാഹിത്യ അക്കാദമിയുടെ ഇത്തവണത്തെ സംസ്ഥാന കലാ അവാര്‍ഡ് പ്രഖ്യാപിച്ചു. കാസര്‍കോട് ചിന്ന ഉള്‍പ്പടെ ഒമ്പത് പേര്‍ക്കാണ് അവാര്‍ഡ്. രാമചന്ദ്ര എം സേഠ്, അലു പീലു മറാഠി, ഓം ഗണേഷ് ഉപ്പുണ്ട, റോണി അരുണ്‍, ഫാദര്‍ ഡെനിസ് കാസിലോ, രാജാറാം പ്രഭു, നസ്‌റുള്ള അസ്‌കരി, അഞ്ജലി വില്‍സന്‍ വാസ് എന്നിവരാണ് അവാര്‍ഡിനര്‍ഹരായത്. സമ്മാനിക്കും. 50,000 രൂപയും പ്രശസ്തിപത്രവും മറ്റ് ഉപചാരങ്ങളുമടങ്ങുന്നതാണ് അവാര്‍ഡ്.
എസ്.എം ഖലീല്‍, പ്രദീപ് ജി പൈ, ജോര്‍ജ് ഫര്‍ണാണ്ടസ് എന്നിവര്‍ക്ക് പ്രത്യേക അംഗീകാരവുമുണ്ട്. അവാര്‍ഡുകള്‍ മാര്‍ച്ച് ആറിന് വൈകിട്ട് ബട്കലില്‍ നടക്കുന്ന കൊങ്കിണി ഉത്സവത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, സാസ്‌കാരിക വകുപ്പ് മന്ത്രി ഉമാ ശ്രീ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ദേശ്പാണ്ടെ ചടങ്ങില്‍ പങ്കെടുക്കും.

Post a Comment
0 Comments