Type Here to Get Search Results !

Bottom Ad

ക്ഷീരമേഖലയില്‍ കേരളത്തിന് ഒരു വര്‍ഷത്തിനകം സ്വയം പര്യാപ്തത കൈവരിക്കാനാകണം-മന്ത്രി കെ സി ജോസഫ്


evisionnews

കാസറഗോഡ്  (www.evisionnews.in)സര്‍ക്കാരിന്റെ ക്ഷീരമേഖലയിലുള്ള വിവിധ നടപടികളുടെ ഫലമായി സംസ്ഥാനത്തിന് പാലുല്പാദനത്തില്‍ ഒരു വര്‍ഷത്തിനകം സ്വയംപര്യാപ്തത കൈവരിക്കാനാകണമെന്ന് ഗ്രാമവികസന, ക്ഷീരവികസന വകുപ്പ് മന്ത്രി കെ സി ജോസഫ് പറഞ്ഞു. മാവുങ്കാലില്‍  കാസര്‍കോട് ഡയറി മില്‍മ രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ക്ഷീരവികസനത്തില്‍ കേരളം രാജ്യത്തിന് മാതൃകയായിമാറി. സംസ്ഥാനം  പദ്ധതിയിനത്തില്‍ ഏറ്റവും കൂടുതല്‍ തുക വകയിരുത്തിയിട്ടുള്ള മേഖലകളിലൊന്ന്് പാലുല്പാദനമാണ്. പാലിന്റെ വില അഞ്ചുവര്‍ഷത്തിനകം  മൂന്നു തവണയാണ് ഉയര്‍ത്തിയത്. 13 രൂപയാണ് കൂട്ടിയത്.ഇതിനാല്‍ ക്ഷീരകര്‍ഷകര്‍ ഈ മേഖലയില്‍ഉറച്ചു നില്‍ക്കുന്നു. സംസ്ഥാനത്ത് വിലസ്ഥിരതയുള്ള ഏക മേഖലയാണിത്. ഇതര സംസ്ഥാനങ്ങളില്‍ ഉല്‍പാദിപ്പിക്കുന്ന ഗുണമേന്മ കുറഞ്ഞ പാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യമുണ്ടായിരുന്നു. മലബാര്‍ മേഖലയില്‍ മില്‍മ കൈവരിച്ച നേട്ടം ഈ സാഹചര്യം മറികടക്കാന്‍ സഹായിച്ചു. ക്ഷീരകര്‍ഷകരുടെ പെന്‍ഷന്‍ 750 ആയി വര്‍ധിപ്പിച്ചതും കര്‍ഷകര്‍ ആശ്വാസം പകരുന്നതാണ്. മില്‍മ ഉല്‍പ്പാദിപ്പിക്കുന്ന മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തണം. മില്‍മ  മലബാര്‍ മേഖലയില്‍ സംഭരിച്ച് അധികം വരുന്ന പാല്‍ എറണാകുളം, തിരുവനന്തപുരം മേഖലകളില്‍ സ്വീകരിക്കാന്‍ നര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ രജതജൂബിലി വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും മില്‍മയുടെ ടെന്‍ഡര്‍ കോക്കനട്ട് ഐസ്‌ക്രീം വിപണിയില്‍ ഇറക്കലും  പട്ടികജാതി വനിതകള്‍ക്കുള്ള ഐസ്‌ക്രീം കനോപ്പി വാഹനങ്ങളുടെ താക്കോല്‍ദാനവും മന്ത്രി കെ സി ജോസഫ് നിര്‍വഹിച്ചു.
      ഡോ വര്‍ഗീസ് കുര്യന്‍ നഗറില്‍ ചേര്‍ന്ന ചടങ്ങില്‍ ഇ ചന്ദ്രശേഖരന്‍ എം എല്‍എ അധ്യക്ഷത വഹിച്ചു. ഐസ്‌ക്രീം ഡീപ്പ്ഫ്രീസര്‍ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. ജില്ലയിലെ ആദ്യകാല സംഘം ഡയറക്ടര്‍മാരേയും മികച്ച കര്‍ഷകരേയും കാല്‍നൂറ്റാണ്ടു പൂര്‍ത്തിയാക്കിയ സംഘം ജീവനക്കാര്‍, സംഘം പ്രസിഡണ്ടുമാര്‍ എന്നിവരേയും കാഞ്ഞങ്ങാട് ബ്ലോക്കു പഞ്ചായത്ത് പ്രസിഡണ്ട്  വി ഗൗരി ആദരിച്ചുഏററവും ഗുണമേന്മയുള്ള പാല്‍ നല്‍കിയ സംഘത്തിനുള്ള അവാര്‍ഡ്ദാനവും  മില്‍മ ജീവനക്കാരെ ആദരിക്കലും  ക്വാളിററി കണ്‍ട്രോള്‍ ഓഫീസര്‍ എ വി രജീഷ്‌കുമാര നിര്‍വഹച്ചു. പട്ടികജാതി വനിതകള്‍ക്കുള്ള ഫ്രീസര്‍  വിതരണം  ജില്ലാ പട്ടികജാതി വികസനഓഫീസര്‍ ആര്‍. തങ്കനും ക്ഷീരകര്‍.കര്‍ക്കുള്ള മെഡിക്ലയിം ഇന്‍ഷ്വറന്‍സ് ധനസഹായ വിതരണം നബാര്‍ഡ് എ ജി എം  ജ്വോതിസ് ന്നാഥ് നിര്‍വഹിച്ചു, എം  ആര്‍ ഡി എഫ് ധനസഹായ വിതരണം സി ഇ ഒ കെ ദാമോദരന്‍ നായര്‍ എന്നിവര്‍ നിര്‍വഹിച്ചു.  ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ വി പി പി മുസ്തഫ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ യമുനാരാഘവന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ പത്മനാഭന്‍ വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ അഡ്വ സി കെ ശ്രീധരന്‍, ഗോവിന്ദന്‍പളളിക്കാപ്പില്‍, ഇ കൃഷ്ണന്‍, മില്‍മ മലബാര്‍ യൂണിയന്‍ഡയറക്ടര്‍ അഡ്വ പി രാജേഷ്‌കുമാര്‍,  പി ജി ദേവ്, കുഞ്ഞമ്പാടി, ക്ഷീരസംഘം പ്രസിഡണ്ടുമാരായ ജോര്‍ജ് പാലമറ്റം,ടി വി കരിയന്‍, പി എം രാജന്‍, ബാലകൃഷ്ണന്‍ മില്‍മ ഏജന്റ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സി വി സുധാകരന്‍ യൂസഫ് ഹാജി, ടി കുഞ്ഞുണ്ണി എന്നിവര്‍ സംസാരിച്ചു. മില്‍മ മലബാര്‍ മേഖലാ യൂനിയന്‍ ചെയര്‍മാന്‍ കെ എന്‍ സുരേന്ദ്രന്‍ നായര്‍ സ്വാഗതവും ഡയറക്ടര്‍ ജെസി ടോം നന്ദിയും പറഞ്ഞു. മഹാകവി ഒ എന്‍ വി കുറുപ്പിന്റെ നിര്യാണത്തില്‍യോഗം അനുശോചിച്ചു. സമ്മേളനത്തിനു മുന്നോടിയായി 25 വനിതകളുടെ തിരുവാതിര, നാടന്‍കലാമേള എന്നിവയുമുണ്ടായിരുന്നു.

key words;milma-diary-kc-joshep


Tags

Post a Comment

0 Comments

Top Post Ad

Below Post Ad