Type Here to Get Search Results !

Bottom Ad

ട്രെയിന്‍ തട്ടി ഗുരുതരമായി പരിക്കേറ്റ എല്‍ബിഎസ് കോളജ് വിദ്യാര്‍ത്ഥി മരിച്ചു


കാസര്‍കോട്:(www.evisionnews.in)നടന്നുപോകുന്നതിനിടെ ട്രെയിനിടിച്ച് ഗുരുതരമായി പരിക്കേറ്റ എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളജ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി മരിച്ചു. തൃശൂര്‍ കുന്നുംകുളത്തെ വൈശാഖാ (19)ണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനിലായിരുന്നു സംഭവം.

ഗുരുതരമായി പരിക്കേറ്റ വൈശാഖിനെ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മംഗളൂരുവില്‍ നിന്നും പുതുച്ചേരിയിലേക്ക് പോവുകയായിരുന്ന പുതുച്ചേരി എക്‌സ്പ്രസാണ് വൈശാഖിനെ തട്ടിയത്. വിദ്യാര്‍ത്ഥിയെ റെയില്‍വേ പോലീസാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. ഇവിടുന്ന് നില ഗുരുതരമാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് മംഗളൂരുവിലേക്ക് കൊണ്ടുപോയത്

Post a Comment

0 Comments

Top Post Ad

Below Post Ad