കണ്ണൂര്‍:(www.evisionnews.in) പാപ്പിനിശ്ശേരിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായ സുജിത്തിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് എം.വി.ജയരാജന്‍. ഒരു പെണ്‍കുട്ടിയെ അപമാനിച്ചതുമായി ബന്ധപ്പെട്ടാണ് കൊലപാതകം നടന്നത്.
എന്നാല്‍ ഇതിനെ ആര്‍എസ്എസ് രാഷ്ട്രീയ വത്കരിക്കാന്‍ നോക്കുന്നത് ഭൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച രാത്രി പതിനൊന്നുമണിയോടെയാണ് പത്തംഗസംഘം വീട്ടില്‍ കയറി സുജിത്തിനെ വെട്ടിയത്.
ആക്രമണം തടയാനായി ശ്രമിച്ച സുജിത്തിന്റെ മാതാപിക്കള്‍ക്കും സഹോദനും പരുക്കേറ്റു. സംഭവത്തില്‍ ഒമ്പതുപേരെ പൊലീസ് അറസ്റ്റു ചെയ്തു.

Post a Comment
0 Comments