രാജപുരം: (www.evisionnews.in)യുവതി ഭര്‍ത്താവിനെ തലക്കടിച്ച് കൊന്ന കേസില്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍(മൂന്ന്) വിചാരണ തുടങ്ങി.
രാജപുരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പനത്തടി തുമ്പോടിയിലെ എം. യശ്വന്ത് എന്ന ഉണ്ണി(30)കൊല്ലപ്പെട്ട കേസിലാണ് വിചാരണ. ഉണ്ണിയുടെ ഭാര്യ ചാമുണ്ഡിക്കുന്നിലെ ടി.ആര്‍ പ്രസീത(20)യാണ് കേസിലെ പ്രതി. 2013 ഒക്‌ടോബര്‍ 18ന് രാത്രിയാണ് ഉണ്ണി കൊല്ലപ്പെട്ടത്. കുടുംബവഴക്കിനിടെ വിറക് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.

Post a Comment
0 Comments