Type Here to Get Search Results !

Bottom Ad

സ്‌കൂള്‍ പരിസരത്ത് മദ്യവില്‍പന: ഒരാള്‍ പിടിയില്‍

ഉപ്പള (www.evisionnews.in): സ്‌കൂള്‍ പരിസരത്ത് വ്യാപകമായി മദ്യവില്‍പ്പന നടക്കുന്നുണ്ടെന്ന പരാതിയെത്തുടര്‍ന്ന് കുമ്പള എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ ഒരാള്‍ പിടിയില്‍. ഉപ്പള പച്ചിലംപാറയിലെ ചന്ദ്രഹാസ (48)യാണ് വിദേശമദ്യവുമായി അറസ്റ്റിലായത്. ഇയാളില്‍ നിന്ന് 180 മില്ലിയുടെ 48 കുപ്പി കര്‍ണ്ണാടക നിര്‍മ്മിത മദ്യം പിടികൂടി. 

പ്രദേശത്ത് മദ്യവില്‍പ്പന വ്യാപകമാണെന്ന പരാതിയുമായി നാട്ടുകാര്‍ രംഗത്ത് വന്നിരുന്നു. ഇതേ തുടര്‍ന്നാണ് റെയ്ഡ് നടന്നത്. പ്രിവന്റീവ് ഓഫീസര്‍ വി. ബാബു, സിവില്‍ ഓഫീസര്‍മാരായ പി. സുരേഷ്, മഞ്ജുനാഥ ആള്‍വ, ബാലു റെയ്ഡ് നടത്തിയ സംഘത്തിലുണ്ടായിരുന്നു.
















Post a Comment

0 Comments

Top Post Ad

Below Post Ad