Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് നാളെ വ്യാപാരി ഹര്‍ത്താല്‍

ആലപ്പുഴ:(www.evisionnews.in)അമ്പലപ്പുഴ ചിത്രാ സ്റ്റോഴ്‌സ് ഉടമ ശ്രീകുമാര്‍ സെയില്‍ടാക്‌സ് പീഡനത്തെതുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച സംസ്ഥാനത്ത് വ്യാപാരികള്‍ കടകളടച്ച് ഹര്‍ത്താല്‍ ആചരിക്കുമെന്ന് വ്യാപാരി നേതാക്കള്‍ അറിയിച്ചു.ചെറുകിട പലചരക്ക് കച്ചവടക്കാരനായ ശ്രീകുമാറിനെ 16 ലക്ഷം രൂപ അടക്കണമെന്ന കാണിച്ചു സെയില്‍ടാക്‌സ് നോട്ടീസ് നല്‍കിയതിനെതൂടര്‍ന്ന് വായ്പകളായി സ്വരൂപിച്ച 1.5 ലക്ഷം രൂപ അടച്ചിരുന്നു.ബാക്കി തുകയ്ക്ക് പീഡനം ശക്തമായതിനെ തൂടര്‍ന്നാണ് പാവപ്പെട്ട വൃപാരി ആത്മഹത്യയിലേക്ക് നയിച്ചതെന്നും നേതാക്കള്‍ പറഞ്ഞു. സെയില്‍ടാക്‌സ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശൃപ്പെട്ട് ചൊവ്വാഴ്ച സെയില്‍സ് ടാക്‌സ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.തിങ്കളാഴ്ച വൈകിട്ട് ജില്ലാകേന്ദ്രങ്ങളില്‍ പ്രിതിഷേധ പ്രകടനം നടത്തുമെന്നും വ്യാപാരി വ്യവസായ സംസ്ഥാന പ്രസിഡണ്ട് കെ.അഹ്മദ് ശരീഫ് ഇ-വിഷന്‍ ന്യൂസിനോട് പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad