Type Here to Get Search Results !

Bottom Ad

ജി.കെ.എസ്.എഫ് സംസ്ഥാനതല പുരസ്‌കാരം കാസര്‍കോട് ജില്ലയ്ക്ക്

evisionnews

കാസര്‍കോട്:(www.evisionnews.in)ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ സീസണ്‍ 9-ല്‍ മികച്ച പ്രവര്‍ത്തനത്തിനുള്ള സംസ്ഥാനതല പുരസ്‌കാരം കാസര്‍കോട് ജില്ലയ്ക്ക് ലഭിച്ചു. രജിസ്‌ട്രേഷനിലും കൂപ്പണ്‍ വിതരണത്തിലും ജില്ല മുന്നിലാണ്. തിരുവനന്തപുരം ടാഗോര്‍ തീയറ്ററില്‍ നടന്ന സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ നിന്നും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡണ്ട് കെ.അഹമ്മദ്‌ഷെരീഫ് അവാര്‍ഡ് ഏറ്റുവാങ്ങി. ടൂറിസം വകുപ്പു മന്ത്രി എ.പി.അനില്‍കുമാര്‍ അദ്ധ്യക്ഷനായിരുന്നു. ജി.കെ.എസ്.എഫ് ഡയറക്ടര്‍ അനില്‍ മുഹമ്മദ്, കരകൗശല വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എം.സി.ഖമറുദ്ദീന്‍, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ ജന.സെക്രട്ടറി ടി.എം.ജോസ് തയ്യില്‍, ജി.കെ.എസ്.എഫ് ജില്ലാ മാനേജര്‍ മോഹന്‍ പൊതുവാള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മെഗാ നറുക്കെടുപ്പില്‍ ജില്ലയില്‍ ലഭിച്ച 50,000 രൂപയുടെ സമ്മാനത്തിന് അര്‍ഹമായ കൂപ്പണ്‍ നമ്പരും, വിതരണം ചെയ്ത സ്ഥാപനവും എന്ന ക്രമത്തില്‍ 21628729 - പി.എം.ഇലക്ട്രിക്കല്‍സ് - മാലോം, 21627321 - വിടെക് അലുമിനിയം ഫാബ്രിക്കേഷന്‍, മാലകല്ല്, 25379548 - ശ്രീവിദ്യ ജ്വല്ലറി വര്‍ക്‌സ്, മുള്ളേരിയ, 26167076 - മണവാട്ടി ടെക്‌റ്റൈല്‍സ് ആന്റ് എന്റര്‍ പ്രൈസസ്, പാണത്തൂര്‍.

Post a Comment

0 Comments

Top Post Ad

Below Post Ad