Type Here to Get Search Results !

Bottom Ad

ജില്ലാതല ഇന്റര്‍സ്‌പോര്‍ട്‌സ് മീറ്റ് ഫുട്‌ബോളില്‍ കുമ്പള പാച്ചുമാസ് ചാമ്പ്യന്മാരായി

evisionnews

കാസര്‍കോട്:(www.evisionnews.in)നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ സര്‍ഗ്ഗധാരാ കലാവേദി മുക്കുന്നോത്ത് നടത്തിയ ജില്ലാതല ഇന്റര്‍സ്‌പോര്‍ട്‌സ് മീറ്റ് ഫുട്‌ബോളില്‍ പാച്ചുമാസ് കുമ്പള ചാമ്പ്യന്മാരായി. ഉദുമ ഗവ.ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടത്തിയ മത്സരം നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ എം അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. സര്‍ഗ്ഗധാര മുക്കുന്നോത്ത് റണ്ണറപ്പായി. പാച്ചുമാസ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ്, റെഡ് വേള്‍ഡ് കൊപ്പല്‍ എന്നിവര്‍ കബഡിയിലും ഫ്രണ്ട്‌സ് ചാല, സര്‍ഗ്ഗധാര മുക്കുന്നോത്ത് എന്നിവര്‍ വോളിബോളിലും അര്‍ഷാദ് തളങ്കര നവശക്തി മാരാങ്കാവ് ഷട്ടിലിലും ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. സമാപന സമ്മേളനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ഗൗരിക്കുട്ടി ഉദ്ഘാടനം ചെയ്തു. ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എ മുഹമ്മദ് അലി വിജയികള്‍ക്കുളള സര്‍ട്ടിഫിക്കറ്റും ട്രോഫിയും വിതരണം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് വി എം അനീഷ്, സെക്രട്ടറി എന്‍ ബാലേഷ്, സ്‌പോര്‍ട്‌സ് കണ്‍വീനര്‍ എന്‍ രാജേഷ്, നെഹ്‌റു യുവകേന്ദ്ര കാഞ്ഞങ്ങാട് ബ്ലോക്ക് കോര്‍ഡിനേറ്റര്‍ എം വൈശാഖ് രാവണീശ്വരം, വൈശാഖ് കേളോത്ത് എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad