Type Here to Get Search Results !

Bottom Ad

സി.എ. ലത കാസര്‍കോട് ജില്ലാ കളക്ടറാവും പി.എസ് മുഹമ്മദ് സഗീര്‍ പഞ്ചായത്ത് ഡയറക്ടര്‍


കാസര്‍കോട്:(www.evisionnews.in) കാസര്‍കോട് ജില്ലാ കളക്ടറായി പഞ്ചായത്ത് ഡയറക്ടര്‍ സി.എ. ലതയെ നിയമിക്കാന്‍ മന്ത്രസഭയോഗം തീരുമനിച്ചു. പി.എസ് മുഹമ്മദ് സഗീറിനെ പഞ്ചായത്ത് ഡയറക്ടറായി നിയമിക്കാനും തൂരുമാനായി.എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.ജനകീയ കലക്ടറെന്ന ഖ്യാതിയുമായി കാസര്‍കോട്ടെ ജനങ്ങള്‍ക്കിടയില്‍ നിറഞ്ഞു നിന്ന ജില്ലാ കലക്ടര്‍ എന്‍ഡോസള്‍ഫാന്‍ വിഷയങ്ങളിലടക്കം നിരവധി പ്രശ്‌നങ്ങളില്‍ ആത്മാര്‍ത്ഥമായ ഇടപെടല്‍ നടത്തി.2012 സെപ്തംബര്‍ ആറിനാണ് പി.എസ് മുഹമ്മദ് സഗീര്‍ ജില്ലാകളക്ടറായി ചുമതലയേറ്റത്. ഉന്നത വിദ്യാഭ്യാസ ഡയറക്ടറായിരിക്കെയായിരുന്നു കാസര്‍കോട്ട് നിയമനം.
സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയതായി അറിയില്ലെന്ന് സി.എ. ലത ഇ-വിഷന്‍ ന്യൂസിനോട് പറഞ്ഞു.തിരുവനന്തപുരം സ്വദേശിയായ ലത കോഴിക്കോട് കളക്ടറായി സേവനം ചെയ്തിരുന്നു

keywords : kasaragod-district-collector-ca-latha-ias-ps-sageer

Post a Comment

0 Comments

Top Post Ad

Below Post Ad