ആദൂര്‍:(www.evisionnews.in) സ്വകാര്യ ബസില്‍ മദ്യം കടത്താന്‍ ശ്രമിച്ച മൂന്നുപേരെ ആദൂര്‍ പൊലീസ് അറസ്റ്റുചെയ്തു.
ആദൂര്‍ പടിയത്തടുക്കയിലെ ജയപ്രകാശ് (31), സുന്ദര നായക് (54), അഡൂര്‍ പാണ്ഡിയിലെ ഗോപാല(40) എന്നിവരാണ് അറസ്റ്റിലായത്.
രഹസ്യ വിവരത്തെ തുടര്‍ന്ന് ആദൂര്‍ എസ്.ഐ. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ അഡൂര്‍-പാണ്ഡി റൂട്ടിലോടുന്ന സ്വകാര്യ ബസ് പരിശോധിച്ചപ്പോഴാണ് മദ്യം കണ്ടെത്തിയത്. പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച മൂന്നുപേരെയും പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
180 മില്ലിയുടെ 120 പാക്കറ്റ് കര്‍ണാടക നിര്‍മ്മിത വിദേശ മദ്യമാണ് പിടിച്ചത്. രണ്ട് ബാഗുകളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു മദ്യം.

Post a Comment
0 Comments