Type Here to Get Search Results !

Bottom Ad

അമിത് ഷായുടെ ലക്ഷ്യം: എല്ലാ ജില്ലകള്‍ക്കും പാര്‍ട്ടി ഓഫീസ്

evisionnews
ന്യൂഡെല്‍ഹി:രാജ്യമൊട്ടാകെയുള്ള ബിജെപി ജില്ലാകമ്മിറ്റി ഓഫീസുകള്‍ക്ക് സ്വന്തം കെട്ടിടം നിര്‍മ്മിക്കുകയെന്ന ലക്ഷ്യവുമായി പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ.
ബിജെപിയുടെ ദേശീയ അദ്ധ്യക്ഷനായി ചുമതലയേറ്റെടുത്ത ശേഷം സംഘടനാ സംബന്ധമായി പന്ത്രണ്ട് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളാണ് മൂന്ന് ദിവസത്തിനുള്ളില്‍ അദ്ദേഹം പുറപ്പെടുവിച്ചത്. ഇതില്‍ പ്രധാനമാണ് പാര്‍ട്ടി കാര്യാലയങ്ങള്‍. ഇതുമായി ബന്ധപ്പെട്ട് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് എല്ലാ പാര്‍ട്ടി അദ്ധ്യക്ഷന്‍മാര്‍ക്കും സംഘടനാ ജനറല്‍ സെക്രട്ടറിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.
ഓഫീസുകള്‍ വെറും ഓഫീസുകളല്ല, മറിച്ച് അവ സംഘടനാ സംവിധാനം കൃത്യമായി കൊണ്ടുപോകുന്നതിനുതകുന്ന രീതിയിലുള്ളവയായിരിക്കണം. കെട്ടിട നിര്‍മ്മാണത്തില്‍ ആധുനിക വത്ക്കരണം അനിവാര്യമാണ്. നിലവിലുള്ള ഓഫീസുകളും ഈ രീതിയിലേക്ക് ഉയര്‍ത്തി കൊണ്ടു വരേണ്ടതുണ്ട്.
നിലവില്‍ ഏതെല്ലാം സംസ്ഥാനങ്ങളില്‍ സംസ്ഥാന കാര്യാലയങ്ങളും ജില്ലാ കാര്യാലയങ്ങളും ഉണ്ടെന്നുള്ളതിന്റെ കണക്കെടുക്കാനും നിര്‍ദ്ദേശിച്ചു കഴിഞ്ഞു. ഇവയ്ക്ക് കേന്ദ്ര കാര്യാലയവുമായി ബന്ധപ്പെടുവാനുള്ള പദ്ധതിയും ഒരുക്കേണ്ടതുണ്ട്. ഓഫീസുകള്‍ക്ക് നിര്‍മ്മാണാനുമതി ലഭിക്കുന്നതിന് മുമ്പ് അവയുടെ ഘടനാ സംവിധാനത്തെ സംബന്ധിച്ച് കേന്ദ്ര ഘടകവുമായി ബന്ധപ്പെടേണ്ടതാണ്.
രജിസ്‌ട്രേഷന്‍ സംബന്ധമായ കാര്യങ്ങളുടെ രൂപരേഖ ഹെഡ്‌കോര്‍ടേഴ്‌സില്‍ ലഭ്യമായിരിക്കണം. ബംഗളൂരുവില്‍ നടന്ന കഴിഞ്ഞ പാര്‍ട്ടി ദേശീയ നിര്‍വ്വാഹക സമിതി യോഗത്തില്‍ ഇതു സംബന്ധമായ നിര്‍ദ്ദേശം അമിത് ഷാ നല്‍കിയിരുന്നു. ഓഫീസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട രേഖകളെല്ലാം കൃത്യമായി സൂക്ഷിച്ചിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
ബിജെപിക്ക് ഒരു ശരിയായ സംഘടനാ സംവിധാനം ഒരുക്കുന്നതിന് മുന്നോടിയാണ് ഇത്തരമൊരു നീക്കം. അതായത് അടിത്തട്ട് മുതല്‍ മേല്‍ത്തട്ട് വരെ എണ്ണയിട്ട യന്ത്രം പോലെ സംഘടനാ സംവിധാനം കൊണ്ടുപോകുന്നതിനാണ് ശ്രമം.

keywords:bjp-amithsha-dist-committee-office

Tags

Post a Comment

0 Comments

Top Post Ad

Below Post Ad