Type Here to Get Search Results !

Bottom Ad

ബീ. എ. മഹമൂദിനെ കെസെഫ് ആദരിച്ചു

ദുബൈ:  (www.evisionnews.in) ഇന്ത്യ  ഇന്റർനാഷണൽ    ഫ്രണ്ട്ഷിപ്  സോസൈറ്റി   ഗ്ലോബൽ അവാർഡിന്   അർഹനായ      കെസെഫ്   ചെയർമാൻ   ബി.എ.  മഹമൂദിനെ  കെസെഫ്  ആദരിച്ചു.   ബിൽവ  ഇന്ത്യൻ  സ്കൂൾ   ഓഡിറ്റോറിയത്തിൽ  വെച്ച്  നടന്ന  കെസെഫ്  നവോത്സവം  2016  പരിപാടിയിൽ   വെച്ച്   മലബാർ  ഗോൾഡ്‌   ഗ്രൂപ്പ്‌  കോ-ചെയർമാൻ   ഡോ.  പീ. എ.  ഇബ്രാഹിം  ഹാജി ഷാൾ അണിയിച്ചു  ആദരിച്ചു.   കെസെഫ്  മുൻ    സെക്രടറി  ജനറൽ   അഡ്വ.   എസ്.  കെ.  അബ്ദുല്ല   ഉപഹാരം   സമ്മാനിച്ചു.


ഡോ.  പീ. എ.  ഇബ്രാഹിം  ഹാജി  നവോത്സവം   പരിപാടി    ഉൽഘാടനം  ചെയ്തു.  ഡോ.  അബ്ദുൽ  ഗഫൂർ    മുഖ്യാഥിതിയായി .   കെസെഫ്   ഫൗണ്ടർ  ചെയർമാൻ  അഡ്വ.  ബേവിഞ്ച  അബ്ദുള്ള,  ഷാർജ  ഇന്ത്യൻ  അസോസിയേഷൻ  ട്രഷറർ   നാരായണൻ  നായർ, മുൻ  സെക്രടറി   പ്രഭാകരൻ  അമ്പലത്തറ  എന്നിവർ  ആശംസ  പ്രസംഗം നടത്തി.  


കെസെഫ്  അംഗങ്ങളുടെ   കുട്ടികളുടെ   വിദ്യാഭ്യാസ   പ്രോത്സാഹനതിനുള്ള   സ്കോളാസ്റ്റിക് അവാർഡു  പരിപാടിയിൽ  വെച്ച്   മുഹമ്മദ് കുഞ്ഞി‌  ബേകൽ,  ജയൻ  മാങ്ങാട്  എന്നിവരുടെ  നേതൃത്വത്തിൽ   വിതരണം  ചെയ്തു.   


key words; ba- mahmood-honaring-kesaf




Tags

Post a Comment

0 Comments

Top Post Ad

Below Post Ad