
മുംബൈ: (www.evisionnews.in)നടന്‍ മമ്മൂട്ടിക്കു ശാരീരികാസ്വാസ്ഥ്യം. മുംബൈയില്‍ ശനിയാഴ്ച്ച വൈകീട്ടാണ് മമ്മുട്ടിയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കടുത്ത തലവേദനയും പനിയും ഉണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തെ അന്ധേരി സെവന്‍ ഹില്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദ്ദവും കൂടുതലായിരുന്നു. ഒരു പ്രവാസി സംഘടന സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ ശനിയാഴ്ച്ചയാണ് അദ്ദേഹം ദുബൈയില്‍ നിന്നും എത്തിയത്.
ആശുപ്രത്രി ശുശ്രൂഷയ്ക്ക് ശേഷം ശനിയാഴ്ച്ച രാത്രിതന്നെ ബംഗളുരുവിലേക്ക് പോയ അദ്ദേഹം മദര്‍ഹുഡ് ആശുപത്രിയിലെ പരിശോധനയ്ക്കുശേഷം അവിടെ മകളുടെ വീട്ടില്‍ വിശ്രമത്തിലാണെന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.എന്തായാലും ഇപ്പോള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളില്ല. ഈയാഴ്ച്ച തന്നെ ബംഗളുരൂവിലെ തന്റെ പുതിയ സിനിമ ചിത്രീകരണത്തില്‍ അദ്ദേഹം പങ്കുചേരും.
keywords; actrer-mammuty-hopital
Post a Comment
0 Comments