ഉത്തര്‍പ്രദേശ്: (www.evisionnews.in) പാകിസ്താനുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ ഇന്ത്യ എത്ര ശ്രമിച്ചാലും ഇന്ത്യക്കു നേരെയുള്ള നിഴല്‍ യുദ്ധം പാക്കിസ്തന്‍ അവസാനിപ്പിക്കുകയില്ലെന്ന് ബിജെപി എംപി യോഗി ആദിത്യനാഥ്. നന്മയ്ക്കുവേണ്ടി ചെകുത്താന്‍ മാറിയാലും പാകിസ്താന്‍ മാറില്ലെന്നും പത്താന്‍കോട്ട് ആക്രമണം തെളിയിക്കുന്നത് അതാണെന്നും ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.
ജനങ്ങളെയല്ല, തീവ്രവാദികളെയും ഐഎസ്‌ഐയെയുമാണ് പാക് സര്‍ക്കാര്‍ പ്രതിനിധീകരിക്കുന്നതെന്ന് യോഗ് ആദിത്യനാഥ് പറഞ്ഞു.
പാകിസ്താനുമായി എന്നും നല്ല ബന്ധം സ്ഥാപിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. നരേന്ദ്ര മോദിയുടെ പാക് സന്ദര്‍ശനം ഇന്ത്യപാക് സമവായ ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് തീരുമാനിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ നല്ല നയതന്ത്രബന്ധം പുലര്‍ത്തുന്നതിനു വേണ്ടി ഇന്ത്യ ശ്രമിക്കുന്നതിന്റെ തെളിവായിരുന്നു മോദിയുടെ പാക് സന്ദര്‍ശനം. എന്നാല്‍ ഇന്ത്യയോടുള്ള പാകിസ്താന്റെ മനോഭാവം മാറില്ലെന്നും യോഗി ആദിത്യനാഥ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Post a Comment
0 Comments