Type Here to Get Search Results !

Bottom Ad

നിയമസഭാ തെരഞ്ഞെടുപ്പ്: രാഷ്ട്രീയ പ്രചാരണ യാത്രകള്‍ക്ക് വി.എം സുധീരന്റെ ജനരക്ഷായാത്രയോടെ തുടക്കമാകും


തിരുവനന്തപുരം (www.evisionnews.in): നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പ്രമുഖ മുന്നണികളുടെ രാഷ്ട്രീയ പ്രചാരണ യാത്രകള്‍ക്ക് ഇന്ന് കാസര്‍കോട് കെ.പി.സി.സി. പ്രസിഡണ്ട് വി.എം. സുധീരന്റെ ജനരക്ഷായാത്രയോടെ തുടക്കമാകും. സി.പി.എം, സി.പി.ഐ, മുസ്ലിം ലീഗ്, കേരളാ കോണ്‍ഗ്രസ്(എം), എന്‍.സി.പി, ബി.ജെ.പി തുടങ്ങി വിവിധ കക്ഷികളുടെ രാഷ്ട്രീയ പ്രചാരണയാത്രകള്‍ വരാനിരിക്കുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യു.ഡി.എഫിന്റെ യാത്ര നിശ്ചയിച്ചിരുന്നെങ്കിലും അത് ഓരോ ജില്ലയിലും ഏതാനും രാഷ്ട്രീയ വിശദീകരണ യോഗങ്ങളായി ചുരുക്കിയിട്ടുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി മറികടന്ന് യു.ഡി.എഫിന് തുടര്‍ഭരണ സാധ്യതയെന്നതാണ് സുധീരന്റെ യാത്രയുടെ ലക്ഷ്യം. ഇന്നു വൈകിട്ട് നാലിന് കുമ്പളയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കും.

140 നിയോജക മണ്ഡലങ്ങളിലൂടെ കടന്ന് അടുത്ത മാസം ഒമ്പതിന് തിരുവനന്തപുരത്തു സമാപിക്കും. വര്‍ഗീയ ഫാസിസത്തിനും അസഹിഷ്ണുതയ്ക്കും കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കും അക്രമരാഷ്ര്ടീയത്തിനും സാമൂഹ്യ തിന്മകള്‍ക്കുമെതിരേയുള്ള പ്രചാരണമാണ് പ്രധാന മുദ്രാവാക്യം. മതേതരത്വ സംരക്ഷണം, കേരളത്തിന്റെ സമഗ്രപുരോഗതി, സര്‍ഗാത്മക യുവശാക്തീകരണം എന്നീ മുദ്രാവാക്യങ്ങളും ജനരക്ഷായാത്ര ഉയര്‍ത്തുന്നുണ്ട്.

ബി.ജെ.പിയുടെ കടന്നുകയറ്റം യു.ഡി.എഫിന്റെ വോട്ട് ബാങ്കുകളിലുണ്ടാക്കിയ വിള്ളലുകള്‍ അടയ്ക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ബി.ജെ.പി -എസ്.എന്‍.ഡി.പി. സഖ്യത്തെ പ്രതിരോധിക്കാന്‍ വൈകിയത് യു.ഡി.എഫിന്റെ പരമ്പരാഗത ന്യൂനപക്ഷ വോട്ട്ബാങ്കുകളില്‍ വിള്ളല്‍ വരുത്തിയെന്ന് കെ.പി.സി.സി. വിലയിരുത്തുന്നുണ്ട്.

അസഹിഷ്ണുതയ്ക്കും വര്‍ഗീയ ഫാസിസത്തിനുമെതിരേ സമഗ്ര പ്രചരണം നടത്തുന്നതിനൊപ്പം സര്‍ക്കാരിന്റെ നേട്ടങ്ങളും സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയവും വിഷയങ്ങളാക്കും. ബി.ജെ.പിയാണ് പ്രധാന ഉന്നം. കേന്ദ്ര സര്‍ക്കാരിനെതിരേ ഉയര്‍ന്ന അസഹിഷ്ണുത ആരോപണങ്ങള്‍ ഉയര്‍ത്തിക്കാട്ടും. 


Keywords: Kasaragod-news-sudheeran-janarakshayaathra04

Post a Comment

0 Comments

Top Post Ad

Below Post Ad