Type Here to Get Search Results !

Bottom Ad

വിവാഹ വാഗ്ദാനം നല്‍കി പീഡനം: യുവാവിനെതിരെ കുററപത്രം


കാഞ്ഞങ്ങാട് :(www.evisionnews.in) ഉത്സവപ്പറമ്പില്‍വെച്ച് പരിചയപ്പെട്ട പെ ണ്‍കുട്ടിയുമായി സ്‌നേഹത്തിലാവുകയും പിന്നീട് വിവാഹ വാഗ്ദാനം നല്‍കി കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത കേസില്‍ തെയ്യം കലാകാരനാ യ യുവാവിനെതിരെ പോലീ സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
തളിപ്പറമ്പ് കുറ്റേ്യരിയിലെ രാമന്‍ പണിക്കരുടെ മകന്‍ വലിയപുരയില്‍ രഞ്ജിത്തിനെതിരെയാണ് (31) ബലാത്സംഗം, വഞ്ചന തുടങ്ങിയ വകുപ്പുക ള്‍ ചേര്‍ത്ത് പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
2014 മാര്‍ച്ചില്‍ കുന്നും കൈ മൗക്കോട് ചാമുണ്ഡി ക്ഷേത്രത്തില്‍ തെയ്യം കെട്ടിനെത്തിയ രഞ്ജിത്ത് തൊട്ടടുത്ത കോളനിയിലെ പത്തൊമ്പതുകാരിയായ ദളിത് യുവതിയെ പരിചയപ്പെടുകയും അന്നുതന്നെ ഫോണ്‍ നമ്പരുകള്‍ പരസ്പ്പരം കൈമാറുക യും ചെയ്തു.
കഴിഞ്ഞ നവംബര്‍ 21 ന് മടിക്കൈയിലെ വീട്ടിലെത്തിയ ര ഞ്ജിത്ത് രാത്രി വീട്ടില്‍ താമസിച്ചു. പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും പുലര്‍ച്ചെ എഴുന്നേറ്റ് പോകുമ്പോള്‍ ഇനി നമ്മള്‍ കാണില്ലെന്നും ഇത് നമ്മുടെ അവസാന കൂടിച്ചേരലാണെ ന്നും എന്റെ വിവാഹം മറ്റൊരു യുവതിയുമായി നിശ്ചയിച്ചുവെന്നും പറഞ്ഞ് സ്ഥലം വി ട്ടുവെന്നാണ് യുവതി പരാതി യിലുള്ളത്.


Post a Comment

0 Comments

Top Post Ad

Below Post Ad