Type Here to Get Search Results !

Bottom Ad

നബിദിനാഘോഷത്തില്‍ പട്ടാളവേഷം: കാഞ്ഞങ്ങാട്ടെ 18 യുവാക്കള്‍ക്ക് തടവും പിഴയും


കാഞ്ഞങ്ങാട്:(www.evisionnews.in) നബിദിനഘോഷയാത്രയില്‍ സൈന്യത്തിന്റെ യൂനിഫോം ധരിച്ച് അണിനിരന്ന പതിനെ ട്ട് യുവാക്കളെ കോടതി പിഴയടക്കാനും തടവിനും ശിക്ഷിച്ചുകൊണ്ട് കോടതി ഉത്തരവിട്ടു 
2014 ജ നുവരി 14 ന് അജാനൂര്‍ ഇഖ് ബാല്‍ റോഡ് ജംഗ്ഷനിലൂടെ നീങ്ങിയ ഘോഷയാത്രയില്‍ പങ്കെടുത്ത 24 പേരില്‍ ഇന്ത്യ ന്‍ സൈന്യത്തിന്റെ വേഷം നിയമവിരുദ്ധമായി ധരിച്ച 18 പേരെയാണ് ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് (ഒന്ന് ) കോടതി 1500 രൂ പവീതം പിഴയടക്കാ നും കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചത്. 
ഹൊസ്ദുര്‍ഗ് തോയമ്മലി ലെ ഇ.എല്‍.ഇബ്രാഹിമിന്റെ മകന്‍ ഇ.എല്‍ ഇന്‍തിയാസ് ഇബ്രാഹീം(23), ആറങ്ങാടിയി ലെ അബ്ദുല്ലയുടെ മകന്‍ മു ഹമ്മദ് ഷാനില്‍(20), അബ് ദുള്‍ റഹിമാന്റെ മകന്‍ സി. പി അസ്‌ക്കര്‍(23),അബ്ദുല്ലയു ടെ മകന്‍ കെ.മുഹമ്മദ് സാ ബിര്‍ (21), യൂനുസിന്റെ മക ന്‍ ഉബൈസ് (21), മൊയ്തുവിന്റെ മകന്‍ മുഹമ്മദ് അസ് ക്കര്‍ (20), അബ്ദുള്ള മൗലവിയുടെ മകന്‍ ഷാനിദ് (22), ഫിഷര്‍ അബ്ദുല്ലയുടെ മകന്‍ എം.ഷാനിദ് (21), അസിനാറി ന്റെ മകന്‍ അബ്ദുള്‍ മുത്തലി (21), മുഹമ്മദിന്റെ മകന്‍ ഷ ബീര്‍ (21),മുഹമ്മദിന്റെ മകന്‍ ബഷീര്‍ എന്ന നാന്ദ (21), കൊവ്വല്‍പ്പള്ളിയിലെ ഇസ്മായിലിന്റെ മകന്‍ റംഷീദ് (23), കൂളിയങ്കാലിലെ കലാമിന്റെ മകന്‍ ഗുല്‍സാര്‍(21), ആറങ്ങാടിസത്താറിന്റെ മകന്‍ കെ. റഷീദ് (21), കൊവ്വല്‍പ്പള്ളിയി ലെ അബൂബക്കറിന്റെ മകന്‍ ഫൈസല്‍(21), കൂളിയങ്കാല്‍ അബ്ദുല്ലയുടെ മകന്‍ ആഷി ക് (21) ,ആറങ്ങാടി മൊയ്തുവിന്റെ മകന്‍ മുഹമ്മദ്‌സാ ബി ദ് (21), കുഞ്ഞാമുവിന്റെ മ ക ന്‍ ടി.കെ അബ്ദുള്‍ റഹിമാ ന്‍(35),എന്നിവരെയാണ് കോ ടതി തടവിനും പിഴയടക്കാ നും ശിക്ഷിച്ചത്. കേസിലെമറ്റ് ആറുപ്രതികള്‍പ്രായപൂര്‍ ത്തിയാവാത്തവരായതിനാല്‍അവരുടെ കേസുകള്‍ കാസര്‍കോട് ജുവനൈല്‍ കോടതിയാണ് പരിഗണിക്കുന്നത്.
നബിദിന ഘോഷയാത്രയിലെ പട്ടാള വേഷം നിയമ സഭയിലും ചര്ച്ചയായിരുന്നു
keywords;kgd-army-dress-prophet-mohmd-day
Tags

Post a Comment

0 Comments

Top Post Ad

Below Post Ad