തിരുവനന്തപുരം:(www.evisionnews.in)കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ സ്ഥാനം രാജി വച്ചു. രാജിക്കത്ത് സ്പീക്കര്‍ക്ക് കൈമാറി.കൊല്ലം കുന്നത്തൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നുമുള്ള എംഎല്‍എയാണ് കുഞ്ഞുമോന്‍. ആര്‍എസ്പി യുഡിഎഫിലേക്ക് വന്നതിനു ശേഷം പാര്‍ട്ടി നേതൃത്വവുമായി അകല്‍ച്ചയിലയിരുന്നു കുഞ്ഞുമോന്‍ ഇടതുപക്ഷത്തോട് ചേര്‍ന്നു പ്രവര്‍ത്തിക്കമെന്ന് രാജിക്ക്‌ശേഷം അദ്ദേഹം പ്രഖ്യാപിച്ചു.ആത്മാഭിമനാമുള്ളവര്‍ യുഡിഎഫില്‍ തുടരില്ല. അഴിമതിയില്‍ മുങ്ങിക്കുളിച്ച സംവിധാനമായി യുഡിഎഫ് മാറിയെന്ന് കുഞ്ഞുമോന്‍ പറഞ്ഞു.
കശുവണ്ടി മേഖലയെ യുഡിഎഫ് തകര്‍ത്തുവെന്ന് കോവൂര്‍ കുഞ്ഞുമോന്‍ ആരോപിച്ചു. യഥാര്‍ത്ഥ ആര്‍എസ്പി രൂപീകരിക്കാന്‍ പോവുകയാണ്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ അമ്പലത്തറ ശ്രീധരന്‍ നായര്‍ , ജിഎം പോറ്റി എന്നിവരും കൂടെയുണ്ട്. കൂടുതല്‍ നേതാക്കളും ആയിരക്കണക്കിന് അണികളും വരും ദിവസങ്ങളില്‍ കൂടെ വരും. ആര്‍എസ്പി കേന്ദ്ര കമ്മിറ്റിയില്‍ നിന്നും സംസ്ഥാന കമ്മിറ്റിയില്‍ നിന്നും രാജിവെച്ചതായും കുഞ്ഞുമോന്‍ അറിയിച്ചു.

Post a Comment
0 Comments