ദോഹ :(www.evisionnews.in) ഖത്തർ കെ എം സി സി കാസർക്കോട് ജില്ല കമ്മിറ്റിയുടെ കായിക വിഭാഗ മായ സ്പോർട്സ് വിങ്ങ് സംഘടിപ്പിക്കുന്ന ജില്ല ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് ഫെബ്രുവരി രണ്ടാം വാരത്തിൽ രണ്ട് ദിവസങ്ങളിലായി നടത്താൻ തീരുമാനിച്ചു.
ജില്ലയിലെ അഞ്ച് മണ്ഡലത്തിലെ ടീമുകളെ അണിനിരത്തികൊണ്ടായിരിക്കും ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്തുക.ജില്ല പ്രസിഡണ്ട് ലുഖ്മാനുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു
ആദം കുഞ്ഞി തളങ്കര, സിദ്ദീക്ക് , അൻവർ, മാക്ക് അഡുർ, റഫീഖ് മാങ്ങാട് , നൌഫൽ മല്ലം , കെ വി മുഹമ്മദ്, അമീർ, ഇബ്രാഹിം ഹാജി എന്നിവർ സംസാരിച്ചു സെക്രട്ടറി ബഷീർ ചെർക്കള സ്വാഗതവും സ്പോർട്സ് വിംഗ് ചെയർമാൻ നൂറുദ്ധീൻ പടന്ന നന്ദിയും പറഞ്ഞു.
Post a Comment
0 Comments