നീലേശ്വരം:(www.evisionnews.in) 23 കാരിയായ യുവതിയുടെ രണ്ടാം പ്രസവത്തില്‍ മൂന്ന് കണ്‍മണികള്‍.കോളംകുളത്തെ മണ്ണനാനിക്കല്‍ റോബിന്‍സ്‌ജേക്കബിന്റെ ഭാര്യ സോണിയയാണ് ശനിയാഴ്ച പുലര്‍ച്ചെ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയില്‍ സുഖ പ്രസവത്തിലൂടെ മൂന്ന് പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. കുട്ടികള്‍ പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ആരോഗ്യവതികളാണ്.
ഭര്‍ത്താവ് റോബിന്‍സിനോടൊപ്പം ബഹറിനിലായിരുന്ന കടുമേനി അതിരക്കുളങ്ങര വീട്ടില്‍ സോണിയ അടുത്ത കാലത്താണ് നാട്ടിലെത്തിയത്. മൂന്ന് വയസുകാരിയായ മൂത്തമകള്‍ മിന്‍സാറോസ് മൂന്ന് അനിയത്തിമാ രെ കിട്ടിയതിന്റെ ആഹ്ലാദത്തിലാണ്.

Post a Comment
0 Comments