Type Here to Get Search Results !

Bottom Ad

കേരള യാത്ര ഞായറാഴ്ച; സൈബര്‍ ലോകവും പച്ചയണിഞ്ഞു




കാസര്‍കോട്:(www.evisionnews.in)മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നയിക്കുന്ന മുസ്ലിം ലീഗ് കേരളയാത്ര ഞായറാഴ്ച മഞ്ചേശ്വരത്ത് നിന്ന് പ്രയാണമാരംഭിക്കാനിരിക്കെ സൈബര്‍ ലോകം മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കീഴടക്കിയിരിക്കുകയാണ്.
ഫേസ്ബുക്ക് കൂട്ടായ്മകളും വ്യക്തികളും വ്യത്യസ്തങ്ങളായ പ്രചാരണ പരിപാടികളാണ് സൈബര്‍ ലോകത്ത് നടക്കുന്നത്
അതിനിടെയാണ് കാസറഗോട്ടെ മുസ്ലിം ലീഗ് സൈബര്‍ പ്രവര്‍ത്തകര്‍ ജാഥാനായകന്‍ കുഞ്ഞാലിക്കുട്ടിയുടെ തന്നെ കേരള യാത്രാ സന്ദേശം സെല്‍ഫി വീഡിയോ വഴി പ്രചരിപ്പിച്ച് സൈബര്‍ രംഗത്തെ പ്രവര്‍ത്തനം ഗംഭീരമാക്കിയത് . യു.എ.ഇ കെഎംസിസി കേന്ദ്ര കൗണ്‍സിലര്‍ ഷബീര്‍ കീഴൂറിനും,ദുബൈ കെഎംസിസി ദേലംപാടി പഞ്ചായത്ത് പ്രസിഡന്റ്റ് ഷംസീര്‍ അഡൂരും കുഞ്ഞാലിക്കുട്ടിക്കൊപ്പമുള്ള കേരള യാത്രാ സന്ദേശ സെല്‍ഫി വീഡിയോ പകര്‍ത്തി ശ്രദ്ധേയമായത്.ഗ്രീന്‍ ഹൗസ് പേജിലൂടെ പുറത്തിറക്കിയ വീഡിയോ ഫെസ്ബുക്ക്, വാട്ട്‌സപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയയില്‍ വൈറലായി
സാമുഹിക നാവോത്ഥാനത്തിന് വേണ്ടി നടത്തുന്ന യാത്ര കേവലം ഒരു രാഷ്ട്രീയ സന്ദേശമായോ രാഷ്ട്രീയ പ്രചാരണമായോ അല്ല. മറിച്ച് കലുഷിതമായി കൊണ്ടിരിക്കുന്ന വര്‍ത്തമാന സാഹചര്യത്തില്‍ സാമുദായിക സൗഹാര്‍ദവും, സഹവര്‍ത്ഥിത്വവും ലക്ഷ്യമിട്ട് ജനങ്ങളുടെ മാറ്റത്തിന് വേണ്ടി, നന്മയ്ക്കു വേണ്ടി, നാനാത്വത്തില്‍ ഏകത്വം ദര്‍ശിക്കാന്‍ വേണ്ടിയാണ് മുസ്ലിം ലീഗ് നടത്തുന്ന ഈ ക്യാമ്പയിന്‍ എന്ന് സെല്‍ഫി വീഡിയോ സന്ദേശത്തില്‍ ജാഥാ നായകന് പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad