മധൂര്‍:(www.evisionnews.in)പട്‌ലയിലെ ആദ്യകാല സി.പി.എം നേതാവും സാമൂഹ്യ പ്രവര്‍ത്തകനും കരാറുകാരനുമായിരുന്നു പി.സീതിക്കുഞ്ഞി ഹാജി അന്തരിച്ചു.77 വയസ്സായിരുന്നു. വെള്ളിയാഴ്ച മൂന്ന് മണിക്ക്‌ശേഷം കാസര്‍കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
പട്‌ല മേഖലയില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ മുമ്പന്തിയില്‍ നിന്നു.സി.പി.എമ്മിന്റെ ഉന്നത നേതാക്കളുമായി സ്ഥിരബന്ധം പുലര്‍ത്തിയിരുന്നു.സി.പി.എം പ്രമുഖര്‍ കാസര്‍കോട് എത്തുമ്പോഴൊക്കം പട്‌ലയിലെ വീട്ടിലെത്തി സീതിച്ചയുമായി.സൗഹൃദം പങ്കുവെച്ചിരുന്നു.പട്‌ല വലിയ ജമാഅത്ത് പള്ളിയുടേയും മദ്രസയുടേയും മുന്‍പ്രസിഡണ്ടുമാണ്
ഭാര്യ.റാബിയ, മക്കള്‍:ഗഫൂര്‍(എഞ്ചിനിയര്‍),അഷ്‌റഫ്, അസ്‌ലം, ഫവാസ്(മൂവരും ഗള്‍ഫ്), ഫൗസിയ, ഷംശാദ്.സഹോദരങ്ങള്‍:അബൂബക്കര്‍, അബ്ദുല്ല, അബ്ദുല്‍ റഹ്മാന്‍, അഹമ്മദ്, നബീസ.മരുമക്കള്‍:അബ്ദുല്‍ ഖാദര്‍ (ചെട്ടുങ്കുഴി), മുനീര്‍.
Post a Comment
0 Comments