പയ്യന്നൂർ :(www.evisionnews.in) ആന്ധ്രയിലെ ഗുടൂര്‍ റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്ത് കൊല്ലപ്പെട്ടത് പയ്യന്നൂര്‍ സ്വദേശിയായ യുവാവാണെന്ന് തിരിച്ചറിഞ്ഞു. പയ്യന്നൂര്‍ സ്വദേശിയായ ഷെരീഫാണ് കൊല്ലപ്പെട്ടത് . സംഭവം സ്ഥിരീകരിക്കാനായി ആന്ധ്ര പോലീസ് പയ്യന്നൂരിലെത്തി .
മൃതദേഹത്തിന് സമീപത്ത് നിന്നും കിട്ടിയ ബാഗില്‍ നിന്നും ഷെരീഫിന്റെ ആധാര്‍ കാര്‍ഡ് ലഭിച്ചിരുന്നു. ഇതോടെയാണ് പയ്യന്നൂരിലെ വിലാസം ലഭിച്ചത്.
ജനുവരി 19നാണ് ഷെരീഫിനെ ആന്ധ്രാ - തമിഴ്‌നാട് അതിര്‍ത്തി മേഖലയിലെ ഗുടൂര്‍ റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
key words: payyanoor-andra-killed

Post a Comment
0 Comments