കൊച്ചി (www.evisionnews.in): സമത്വ മുന്നേറ്റ യാത്രക്കിടെ വിവാദ പ്രസംഗം നടത്തിയ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക് ആലുവ സിഐക്കു മുന്നില്‍ ഹാജരാകും. തുടര്‍ന്ന് ജാമ്യമെടുത്ത് മടങ്ങും. വിശദമായ മൊഴി നല്‍കുന്നതിനായി പിന്നീട് ഹാജരാകാനാണ് തീരുമാനം. കോഴിക്കോട്ട് മാന്‍ഹോളില്‍ രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിടെ ശ്വാസംമുട്ടി മരിച്ച ഓട്ടോഡ്രൈവര്‍ നൗഷാദിനെ മതത്തിന്റെ പേരില്‍ അവഹേളിച്ച് നടത്തിയ പ്രസംഗമാണ് വിവാദമായത്.
Keywords;Kerala-sndp-vellappalli

Post a Comment
0 Comments