ഉപ്പള (www.evisionnews.in): കാസര്‍കോട്ടെ ഷാ ബില്‍ഡേഴ്‌സ് ഗ്രൂപ്പിന്റെ രണ്ടാമത്തെ സംരംഭമായ ഗ്രീന്‍ കാസില്‍ വില്ലാ പദ്ധതിക്ക് ഉപ്പള ചെറുഗോളിയില്‍ ജനുവരി 30ന് വൈകിട്ട് അഞ്ചു മണിക്ക് കൃഷി മന്ത്രി കെ.പി മോഹനന്‍ ശിലാസ്ഥാപനം നിര്‍വഹിക്കും.
കര്‍ണാടക മന്ത്രിമാരായ ബി രമാനന്ദറൈ, യു.ടി ഖാദര്‍, പി കരുണാകരന്‍ എം.പി, എംഎല്‍എമാരായ പി.ബി അബ്ദുല്‍ റസാഖ്, എന്‍.എ നെല്ലിക്കുന്ന്, കെ കുഞ്ഞിരാമന്‍ ഉദുമ, മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുള്ള, സിഡ്‌കോ ചെയര്‍മാന്‍ സി.ടി അഹമ്മദലി, ജില്ലാ കലക്ടര്‍ പിഎസ് മുഹമ്മദ് സഗീര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.എം അഷ്‌റഫ്, മംഗല്‍പാടി പഞ്ചായത്ത് പ്രസിഡണ്ട് ഷാഹുല്‍ ഹമീദ്, മുന്‍ എംഎല്‍എ സി.എച്ച് കുഞ്ഞമ്പു, ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍, കെപിസിസി സെക്രട്ടറി കെ നീലകണ്ഠന്‍ പ്രസംഗിക്കും.
ശിലാസ്ഥാപന ചടങ്ങിനോടനുബന്ധിച്ച് റിമി ടോമി, ടിനു ടോം, ഗിന്നസ് പക്രു, താജുദ്ദീന്‍ വടകര തുടങ്ങിയവര്‍ നയിക്കുന്ന കലാവിരുന്നുമുണ്ടാകുമെന്ന് ഷാ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എംഎ സമീര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Post a Comment
0 Comments