Type Here to Get Search Results !

Bottom Ad

അമ്മയോട് സംസാരിച്ച ശേഷം ഉറങ്ങാന്‍കിടന്ന മകന്‍ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍

കുമ്പള (www.evisionnews.in): അമ്മയോട് സംസാരിച്ച ശേഷം ഉറങ്ങാന്‍കിടന്ന മകനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബോവിക്കാനത്തെ കുമാറാ(46)ണ് മരിച്ചത്. ബോവിക്കാനത്തെ വീട്ടില്‍ നിന്ന് അമ്മയെ കാണാനെന്ന് പറഞ്ഞാണ് കുമ്പള കഞ്ചിക്കട്ടയിലെ അമ്മയും മറ്റു ബന്ധുക്കളും താമസിക്കുന്ന വീട്ടിലെത്തിയത്. രാത്രി അമ്മയുമായി സംസാരിച്ച ശേഷം ഉറങ്ങാനെന്ന് പറഞ്ഞ് വീടിന്റെ രണ്ടാം നിലയിലേക്ക് പോയതായിരുന്നു കുമാര്‍. സംശയം തോന്നി ബന്ധുക്കള്‍ മുറിയിലെത്തിയപ്പോഴാണ് കുമാറിനെ തൂങ്ങികണ്ടത്. ഉടനെ കുരുക്കഴിച്ച് മംഗലാപുരം ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് മരിച്ചത്. കറുപ്പയ്യയുടെയും തേനിയുടെയും മകനാണ്. ഭാര്യ: ലത. മക്കള്‍: അനീഷ്, ധനുഷ്.

Post a Comment

0 Comments

Top Post Ad

Below Post Ad