Type Here to Get Search Results !

Bottom Ad

സെല്‍ഫിക്കിടെ ആനയുടെ ചവിട്ടേറ്റ് 15കാരന്‍ ദാരുണമായി മരിച്ചു


ബിഹാര്‍ (www.evisionnews.in): ആനയോടൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച പതിനഞ്ചുകാരന്‍ ആനയുടെ ചവിട്ടേറ്റ് ദാരുണമായി മരിച്ചു. ബിഹാറിലെ അരാരിയ ജില്ലയിലെ ചന്ദാപൂര്‍ ഗ്രാമത്തിലാണ് സംഭവം. വനത്തില്‍ നിന്നും വഴിതെറ്റി നാട്ടിലിറങ്ങിയ ആനയാണ് മിഥുന്‍ പാസാന്‍ എന്ന കുട്ടിയെ ചവിട്ടിക്കൊന്നത്. ആനയെ വീക്ഷിക്കാന്‍ തടിച്ചുകൂടിയ ആള്‍ക്കൂട്ടത്തില്‍ നില്‍ക്കുകയായിരുന്നു കുട്ടി. ഇതിനിടയില്‍ പലരും ഫോട്ടോയും എടുത്തു. ആളുകള്‍ നടന്ന് വരുന്നുകണ്ട ആന പരിഭ്രാന്തിയോടെ മിഥുനും കൂട്ടുകാര്‍ക്കും നേരെ തിരിഞ്ഞു. എന്നാല്‍ സെല്‍ഫി എടുത്തുകൊണ്ടു നിന്ന മിഥുന്‍ ആന വരുന്നത് ശ്രദ്ധിച്ചില്ല. ഗുരുതരമായി പരിക്കേറ്റ മിഥുനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


Keywords: bihar-news-elephant



Tags

Post a Comment

0 Comments

Top Post Ad

Below Post Ad