തിരുവനന്തപുരം (www.evisionnews.in): തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജിക്കെതിരെ അതിരൂക്ഷമായ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. അഭിസാരികയുടെ വാക്കുകേട്ട് വിധി പറയുന്ന ജഡ്ജിയുടെ തലയ്ക്ക് സുഖമില്ല. ഒരു സ്ത്രീ പറയുന്ന കാര്യം കേട്ട് വിഷയത്തില്‍ ഒരന്വേഷണം പോലും നടത്താതെ ആ പ്രസ്താവനയുടെ ആഴവും പരപ്പും പരിശോധിക്കാതെ ഉമ്മന്‍ചാണ്ടിയെ പോലെ ഉന്നതനായ നേതാവിനെതിരെ കേസെടുക്കാന്‍ പറയുന്ന ജഡ്ജിക്ക് ഭ്രാന്താണെന്നും സുധാകരന്‍ തുടര്‍ന്നു.
ജഡ്ജിയുടെ മാനസികനില പരിശോധിക്കണം. ഈ അഭിസാരികയുടെ അതേ നിലവാരമാണോ ഉമ്മന്‍ ചാണ്ടിക്ക്. അദ്ദേഹത്തെ ഇവള്‍ക്കൊപ്പമാണ് ഈ ജഡ്ജി തൂക്കേണ്ടിയിരുന്നത്.
പത്രത്താളുകള്‍ നിറയെ തനിക്കൊപ്പം കിടക്കപങ്കിട്ടവരുടെ ഒരു നീണ്ട ലിസ്റ്റ ്തന്നെ ഇവള്‍ നല്‍കി. തങ്ങളുടെ കഥകളെ കുറിച്ച് വര്‍ണിച്ചെഴുതി. ഇത്തരത്തില്‍ തികച്ചും മോശമായ സ്ത്രീയായ അവര്‍ പറയുന്ന കാര്യം കേട്ട് ഉന്നതനായ ഏവരും ബഹുമാനിക്കുന്ന വ്യക്തിയായ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാന്‍ ഉത്തരവിടുകയാണോ ഈ ജഡ്ജി ചെയ്യേണ്ടിയിരുന്നത്. മുന്‍ എസ്.എഫ്.ഐക്കാരനായ ജഡ്ജി ഇപ്പോള്‍ വെള്ളം കുടിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു.
Post a Comment
0 Comments