Type Here to Get Search Results !

Bottom Ad

ചെമ്മനാട്ട് ഓവുചാല്‍ നിര്‍മ്മിക്കണം

കാസര്‍കോട്:(www.evisionnews.in) കെ.എസ്.ടി.പി റോഡ് നിര്‍മ്മാണം നടക്കുന്ന ചെമ്മനാട് പ്രദേശത്ത് ഇരുവശങ്ങളിലും ഓവുചാല്‍ നിര്‍മ്മിക്കണമെന്ന് ചെമ്മനാട് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി സി.എ അസീസ് സി.ടി അഹമ്മദലി മുഖേന കെ.എസ്.ടി.പി ചീഫ് എഞ്ചീനിയര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ചന്ദ്രഗിരപ്പാലം മുതല്‍ ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വരെ ഡിവൈഡര്‍ സ്ഥാപിക്കണമെന്നും നിലവിലുള്ള കള്‍വെല്‍ട്ടറുകള്‍ക്ക് നീലം കൂട്ടണമെന്നും ആവശ്യപ്പെട്ടു. പുതുതായി നിര്‍മ്മിച്ച റോഡില്‍ നിന്നും പരിസര പ്രദേശങ്ങളിലേക്കുള്ള റോഡുകള്‍ തുടങ്ങുന്ന സ്ഥലങ്ങളില്‍ ശരിയായ രീതിയല്‍ ടാറിംഗ് നടത്തി ഗതാഗതം സുഗമമാക്കണമെന്ന് ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad