Type Here to Get Search Results !

Bottom Ad

ഉന്നത വിദ്യാഭ്യാസ വൈസ് ചെയര്‍മാന്‍ ടി.പി ശ്രീനിവാസനെ എസ്.എഫ്.ഐ തല്ലിവീഴ്ത്തി


തിരുവനന്തപുരം (www.evisionnews.in): കോവളത്ത് ഉന്നത വിദ്യാഭ്യാസ കൗണ്‍സിലറും വൈസ് ചെയര്‍മാനുമായ ടി.പി ശ്രീനിവാസന് നേരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അടിച്ചു വീഴ്ത്തി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നു. വെളളിയാഴ്ച രാവിലെ കോവളത്തെ ലീലാ പഞ്ചനക്ഷത്ര ഹോട്ടലില്‍ ആഗോള വിദ്യാഭ്യാസ സംഗമത്തിനു എത്തിയപ്പോഴായിരുന്നു ശ്രീനിവാസനെതിരെ കൈയ്യേറ്റം നടന്നത്. പോലീസ് വലയം ഭേദിച്ചാണ് ശ്രീനിവാസനെ ചിലര്‍ മുഖത്തേക്ക് ഒന്നിലേറെ തവണ അടിച്ചത്. അടിയുടെ ആഘാതത്തില്‍ ശ്രീനിവാസന്‍ താഴേ വീഴുകയായിരുന്നു. ഉടന്‍ അദ്ദേഹത്തെ വിദ്യാര്‍ത്ഥി സംഘത്തിലുണ്ടായിരുന്ന ഒരാളാണ് സുരക്ഷിതമായി കാറില്‍ കയറ്റിവിട്ടത്. 

സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സ്ഥലത്ത് ശ്രീനിവാസനെ പോലീസ് സുരക്ഷ ഏര്‍പ്പെടുത്താത്തതാണ് അദ്ദേഹത്തിന് നേരെ അക്രമമുണ്ടാകാന്‍ കാരണം. ഇക്കാര്യത്തില്‍ പോലീസിനെതിരെയും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ഹോട്ടലിന് മുന്നില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കുത്തിയിരിക്കുന്നത് കണ്ടാണ് കാറില്‍ നിന്നിറങ്ങി നടന്ന് സമ്മേളനഹാളിലേക്ക് കടക്കാന്‍ ശ്രമിച്ചത്. അതിനിടയിലാണ് സംഭവം. 

തന്നെ മനപൂര്‍വ്വമാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അക്രമിച്ചതെന്ന് ടിപി ശ്രീനിവാസന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യം ആഭ്യന്തര മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. എസ്.എഫ്.ഐയുടെ നടപടിക്കെതിരെ ഇതിനകം പരക്കെ വിമര്‍ശനങ്ങളുയര്‍ന്നിട്ടുണ്ട്. കോവളം സംഭവമറിഞ്ഞ് സിപിഎം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രനും സ്ഥലത്തെത്തിയിട്ടുണ്ട്. 

Keywords: Kerala-kovalam-news-tp-sreenivasan

Tags

Post a Comment

0 Comments

Top Post Ad

Below Post Ad