Type Here to Get Search Results !

Bottom Ad

വിശക്കുമ്പോഴാണ് തിന്നാന്‍ തരേണ്ടത്, വിശക്കാത്തപ്പോള്‍ സദ്യവേണ്ട -സരിത

evisionnews

കൊച്ചി (www.evisionnews.in): പ്രമാദമായ സോളാര്‍ കേസില്‍ ഇനി ഒന്നും തനിക്ക് മറച്ചുവെക്കാനില്ലെന്നും എല്ലാം കമ്മീഷന് മുന്നില്‍ തുറന്നു പറയാന്‍ തന്നെയാണ് തന്റെ ഉറച്ചതീരുമാനമെന്നും സരിത എസ് നായര്‍. തനിക്ക് മദ്യ മുതലാളിമാരും കോണ്‍ഗ്രസും സിപിഎമ്മും ഒന്നും പ്രശ്‌നമല്ല. രണ്ടാം ദിവസം കമ്മീഷന് മുന്നില്‍ മൊഴികൊടുക്കുന്നതിന് മുമ്പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സരിത. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത രണ്ടു ലക്ഷം രൂപയുടെ ചെക്ക് മടങ്ങിയതിന്റെ ഉത്തരവാദി ഉമ്മന്‍ചാണ്ടിയും ബിജുരാധാകൃഷ്ണനുമാണെന്നും സരിത പറഞ്ഞു.

ഇടക്കിടെ നടത്തുന്ന വെളിപ്പെടുത്തലുകള്‍ വിലപേശി കാര്യം നേടാനുള്ള തന്ത്രമല്ലേ എന്ന് ചോദിച്ചപ്പോള്‍ വിശക്കുമ്പോഴാണ് തിന്നാന്‍ തരേണ്ടത്. വിശക്കാത്തപ്പോള്‍ സദ്യവേണ്ടെന്നായിരുന്നു സരിത പ്രതികരിച്ചത്. 

അതിനിടെ മദ്യമുതലാളിമാര്‍ക്ക് പുറമെ യു.ഡി.എഫ് വിട്ട പി.സി ജോര്‍ജ്ജും സര്‍ക്കാറിനെതിരെ സിപിഎമ്മിനൊപ്പം അണിനിരന്നതായി ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസ് പ്രമുഖരും ആരോപണം ഉന്നയിച്ചു കഴിഞ്ഞു. ഈ നീക്കം സോളാര്‍ കേസ് രാഷ്ട്രീയവല്‍ക്കരിച്ച് സ്വയം പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുള്ള ശ്രമമാണെന്നും വിലയിരുത്തപ്പെട്ടിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറിനെ അട്ടിമറിക്കാനാണ് സിപിഎമ്മും സരിതയും ശ്രമിക്കുന്നതെന്ന് ജനരക്ഷാ യാത്രക്കിടയില്‍ വി.എം സുധീരനും വ്യാഴാഴ്ച രാവിലെ മാധ്യമങ്ങളോട് പ്രതികരിച്ചു. രാഷട്രീയ ഗൂഢാലോചനയാണ് സര്‍ക്കാറിനെതിരെ നടത്തുന്നതെന്ന് സുധീരന്‍ പറഞ്ഞു.

Keywords: Kerala
Tags

Post a Comment

0 Comments

Top Post Ad

Below Post Ad