കണ്ണൂര്‍ (www.evisionnews.in): നിയന്ത്രണംവിട്ട ടാങ്കര്‍ലോറി ഇടിച്ചുകയറി ഹോട്ടല്‍ തകര്‍ന്നു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കണ്ണൂര്‍ താഴെ ചൊവ്വയില്‍ പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഡ്രൈവര്‍ തിരുച്ചിറപ്പള്ളി സ്വദേശി രാമചന്ദ്ര(38)നെ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വ വൈദ്യുത സബ് സ്റ്റേഷനു സമീപത്തെ സമുദ്ര റസ്റ്റോറന്റിലേക്കാണ് കൊച്ചിയില്‍ നിന്നു മംഗലാപുരത്തേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറി ഇടിച്ചുകയറിയത്. ഇരുമ്പ് മേല്‍ക്കൂരകൊണ്ടു നിര്‍മ്മിച്ച റസ്റ്റോറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. ലോറിയുടെ കാബിന് അകത്തേക്കു ഇരുമ്പുകമ്പികള്‍ തുളച്ചുകയറിയാണ് ഡ്രൈവര്‍ക്കു പരിക്കേറ്റത്. റസ്റ്റോറന്റിനു മുന്നിലുള്ള വൈദ്യുത തൂണിലേക്ക് ലോറി തട്ടാത്തതിനാല്‍ വന്‍ അപകടം ഒഴിവായി.
Keywords: Kannur-news-accident-

Post a Comment
0 Comments