മുംബൈ (www.evisionnews.in): വാഹനാപകടക്കേസില്‍ നടന്‍ സല്‍മാന്‍ ഖാനെ കുറ്റവിമുക്തനാക്കിയ ബോംബെ ഹൈക്കോടതി വിധിക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. പ്രോസിക്യൂഷന്‍ തെളിവുകള്‍ ബോംബെ ഹൈക്കോടതി അംഗീകരിച്ചില്ല, മാത്രമല്ല സല്‍മാന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിചാരണ കോടതിയുടെ നിരീക്ഷണം ഹൈക്കോടതി അംഗീകരിക്കണമായിരുന്നെന്നും പബ്ലിക്ക് പ്രോസിക്യൂട്ടര്‍ സന്ദീപ് ഷിന്‍ഡെ പറഞ്ഞു.
2012ല്‍ ഒരാളുടെ മരണത്തിന് ഇടയാക്കിയ കേസില്‍ വിചാരണ കോടതി സല്‍മാന് അഞ്ച് വര്‍ഷം ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ 2015 ഡിസംബര്‍ 10ന് ഡല്‍ഹി ഹൈക്കോടതി ഈ ശിക്ഷ റദ്ദാക്കുകയും സല്‍മാനെ കുറ്റ വിമുക്തനാക്കുകയുമായിരുന്നു. ഹൈക്കോടതിയുടെ ഈ വിധിക്കെതിരെയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. കേസില്‍ അപ്പീല്‍ നല്‍കുമെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു.
Keywords: National-mumbai-news-highcourt-maharashtra-govt-against-salmankhan

Post a Comment
0 Comments