Type Here to Get Search Results !

Bottom Ad

മൈസൂരില്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്ന യുവാവ് പിടിയില്‍


ബംഗളൂരു (www.evisionnews.in): മൈസൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്ന യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. മൈസൂരില്‍ ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുന്നതിന് വേണ്ടി എത്തിയതായിരുന്നു പ്രധാനമന്ത്രി. ഉദ്ഘാടന വേദിയിലേക്കുള്ള യാത്രക്കിടെയാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് സമാന്തരമായി യുവാവ് ഓടിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.


Keywords: Kasaragod-news-mysur-prime-minister-followed-by-man

Post a Comment

0 Comments

Top Post Ad

Below Post Ad