Type Here to Get Search Results !

Bottom Ad

ബിഗ് ബിയുടെ കഭി.. കഭിക്ക്... വയസ് നാല്‍പത്


മുംബൈ (www.evisionnews.in): ബോളിവുഡിന്റെ എക്കാലത്തെയും ജനപ്രിയ പ്രണയചിത്രമായ കഭി കഭിക്ക് 40 വയസ്. സിനിമയെപ്പോലെ അതിലെ കഭി കഭി മേരെ ദില്‍മെം...' എന്ന ഗാനവും സിനിമയെക്കാളേറെ പ്രശസ്തമായി. മുകേഷിന്റെയും ലത മങ്കേഷ്‌കറിന്റെയും മാന്ത്രികശബ്ദമുള്ള 'കഭി കഭി'യിലെ ഗാനങ്ങള്‍ സംഗീത സിനിമാ പ്രേമികളില്‍ സ്വാധീനം പരത്തിയിരുന്നു.
1976ലാണ് യാഷ് ചോപ്ര സംവിധാനം ചെയ്ത ചിത്രം പുറത്തിറങ്ങിയത്. അമിതാഭ് ബച്ചന്റെയും രാഖിയുടെയും ഏറെ വ്യത്യസ്തതയുള്ള കഥാപാത്രങ്ങള്‍ ചിത്രത്തിന് മിഴിവേകി. ഇവര്‍ക്കു പുറമെ ശശി കപൂര്‍, വഹീദ റഹ്മാന്‍, റിഷി കപൂര്‍, നീതു സിങ് എന്നിവരുടെ ശ്രദ്ധേയമായ വേഷങ്ങളും സിനിമയ്ക്ക് ബോളിവുഡിന് പുറത്തും ആരാധകരെ സൃഷ്ടിച്ചു. നാല്‍പതാം വര്‍ഷത്തില്‍ അന്നത്തെ കശ്മീരിലെ ചിത്രീകരണവും ഷൂട്ടിംഗ് ലൊക്കേഷനിലെ സഹപ്രവര്‍ത്തകരുടെ സൗഹൃദവും ഗൃഹാതുരതയോടെ ബിഗ്ബി ട്വിറ്ററില്‍ കുറിച്ചു. 


Post a Comment

0 Comments

Top Post Ad

Below Post Ad