Type Here to Get Search Results !

Bottom Ad

സിപിഎം നവകേരള മാര്‍ച്ച് 15ന് തുടങ്ങും

evisionnews

കാസര്‍കോട് (www.evisionnews.in): സിപിഎം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 15ന് ഉപ്പളയില്‍ നിന്ന് പിണറായി വിജയന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന നവകേരള മാര്‍ച്ചിന്റെ ജില്ലയിലെ പര്യടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സിപിഎം നേതാക്കള്‍ പ്രസ്‌ക്ലബ്ബില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 

മതനിരപേക്ഷ അഴിമതിരഹിത വികസിത കേരളം എന്ന ജനറല്‍ സെക്രട്ടറി പി.ബി അംഗം പ്രകാശ്കാരാട്ട് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പ്രസംഗിക്കും. ജാഥ ലീഡര്‍ക്ക് പുറമെ എം.വി ഗോവിന്ദന്‍, കെ.ജെ തോമസ്, എംപിമാരായ എം.ബി രാജേഷ്, പിപികെ ബിജു, എ സമ്പത്ത്, കെ.ടി ജലീല്‍ എം.എല്‍എ, പി.കെ സൈനബ ജാഥയില്‍ സ്ഥിരാംഗങ്ങളാണ്. ജാഥയ്ക്ക് 15ന് വൈകിട്ട് അഞ്ചുമണിക്ക് കാസര്‍കോട് ടൗണിലും 16ന് രാവിലെ 10മണിക്ക് ചട്ടഞ്ചാലിലും വൈകിട്ട് മൂന്ന് മണിക്ക് കാഞ്ഞങ്ങാട് ടൗണിലും നാലു മണിക്ക് കാലിക്കടവിലും സ്വീകരണം ചെയ്യും. തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലേക്ക് പ്രവേശിക്കും.

പത്രസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി കെ.പി സതീഷ് ചന്ദ്രന്‍, സി.എച്ച് കുഞ്ഞമ്പു, ഏരിയാ സെക്രട്ടറി ടി.വി ഗോവിന്ദന്‍ എന്നിവര്‍ സംബന്ധിച്ചു.


Keywords: Kasaragod-news-navakerala-march

Post a Comment

0 Comments

Top Post Ad

Below Post Ad