Type Here to Get Search Results !

Bottom Ad

മദ്യമെന്ന് കരുതി തട്ടിയത് ആസിഡ്: നാട്ടക്കല്‍ സ്വദേശിക്ക് ഗുരുതരം


കാസര്‍കോട് (www.evisionnews.in): മദ്യമെന്നു കരുതി ആസിഡ് കഴിച്ച നാട്ടക്കല്‍ സ്വദേശിക്ക് ഗുരുതരം. നാട്ടക്കല്‍ അഡ്യാളയിലെ കുഞ്ഞിക്കണ്ണനെ (65)യാണ് ഗുരുതര നിലയില്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

കഴിഞ്ഞ ദിവസം രാത്രി ചക്രംകൊള്ളിയിലെ ബന്ധുവീട്ടില്‍ നടന്ന ഒരു സല്‍ക്കാരത്തില്‍ പങ്കെടുത്തിരുന്നു. ഇവിടെ വെച്ചാണ് മദ്യമെന്നുകരുതി ആസിഡ് കഴിച്ചത്. അവശനിലയിലായ കുഞ്ഞിക്കണ്ണനെ ബന്ധുക്കളാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


Keywords: Kasaragod-news-acid-nattakkal-hospital

Post a Comment

0 Comments

Top Post Ad

Below Post Ad