കാസര്‍കോട്:(www.evisionnews.in) കെ.എസ് അബ്ദുള്ളയുടെ ഓര്‍മ്മയ്ക്കായി കെ.എസ് അബ്ദുള്ള ചാരിറ്റി ഫൗണ്ടേഷന്‍ നല്‍കുന്ന രണ്ടാമത് അവാര്‍ഡിന് മുന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എം.എ ഷംനാടിനെയും പ്രശസ്ത ചാര്‍ട്ടഡ് അക്കൗണ്ടന്റ് വൈ.എസ്.വി ഭട്ടിനെയും തെരഞ്ഞെടുത്തു. റഹ്്മാന്‍ തായലങ്ങാടി, ടി.ഇ അബ്ദുള്ള, എ അബ്ദുല്‍ റഹ്്മാന്‍, ടി.എ ഷാഫി, കെ.എസ് അന്‍വര്‍ സാദത്ത് എന്നിവരടങ്ങിയ കമ്മിറ്റിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.
കളനാട് പഴയ കോട്ടക്കടുത്ത് അഹമ്മദ് ഷംനാടിന്റെ മകനായി 1931ല്‍ ജനിച്ച മുഹമ്മദലി ഷംനാട് എന്ന ഡോ എം.എ ഷംനാട് മദ്രാസ് മെഡിക്കല്‍ കോളജില്‍ നിന്നും എം.ബി.ബി.എസ് ബിരുദമെടുത്ത് കണ്ണൂര്‍ ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആസ്പത്രികളില്‍ മെഡിക്കല്‍ ഓഫീസറായി പ്രവര്‍ത്തിച്ചു. ലിബിയയില്‍ ഗദ്ദാഫിയുടെ ഭരണകാലത്ത് മൂന്ന് വര്‍ഷം മെഡിക്കല്‍ ഓഫീസറായി പ്രവര്‍ത്തിച്ച എം.എ ഷംനാട് കണ്ണൂര്‍, കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫീസറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 85ല്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച ഡോ ഷംനാട് സാമൂഹ്യ നീതി വകുപ്പിന്റെ കാസര്‍കോട് നഗരസഭ വയോമിത്രം പദ്ധതിയില്‍ മെഡിക്കല്‍ ഓഫീസറായി പ്രവര്‍ത്തിക്കുകയും പരവനടുക്കം വൃദ്ധസദനത്തില്‍ വളണ്ടിയര്‍ സേവനം നടത്തിവരികയും ചെയ്യുന്നു.
കാസര്‍കോട്ടെ ആദ്യത്തെ ചാര്‍ട്ടഡ് അക്കൗണ്ടന്റും ലളിതകലാസദനം സ്ഥാപക പ്രസിഡണ്ടും കര്‍ണാടക സമിതി സ്ഥാപക സെക്രട്ടറിയും മുന്‍ നഗരസഭാ കൗണ്‍സിലറും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമാണ് വൈ.എസ്. വെങ്കട്ട രമണ ഭട്ട്. 1936 മെയ് 14ന് കണ്ണന്തോ സുബ്രായ ഭട്ടിന്റെ മകനായി ജനിച്ച വൈ.എസ്.വി ഭട്ട് അറിയപ്പെടുന്ന കലാകാരനും സാമൂഹ്യ പ്രവര്‍ത്തകനുമാണ്. കാസര്‍കോട് ഇന്‍കംടാക്‌സ് ഓഫീസ് അനുവദിക്കുന്നതിലും കാസര്‍കോട്ട് വാട്ടര്‍ സ്‌കീം പദ്ധതി നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിച്ച വൈ.എസ്.വി ഭട്ട് ബദിയടുക്ക നവജീവന്‍ ഹൈസ്‌കൂളില്‍ നിന്നും എസ്.എസ്.എല്‍.സി പൂര്‍ത്തിയാക്കുകയും മണിപ്പാല്‍ മഹാത്മാഗാന്ധി കോളജ്, മംഗലാപുരം ഗവ കോളജ്, ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കി 1964 മുതല്‍ ചാര്‍ട്ടഡ് അക്കൗണ്ടന്റായി പ്രവര്‍ത്തിച്ചു വരുന്നു.

Post a Comment
0 Comments