മംഗളൂരു:(www.evisionnws.in)ബെല്‍ത്തങ്ങാടി കാക്കിഞ്ചെയിലെ കുടിയേറ്റ കര്‍ഷകരായ മലയാളി വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കേസില്‍ കൂടുതല്‍പേര്‍ വലയിലാകാനുണ്ട്.ഗദക സ്വദേശി രവി എന്ന രാജു(26)വാണ് അറസ്റ്റിലായത്.ഏറ്റുമാനൂര്‍ സ്വദേശിയും കണ്ണൂര്‍ പുലിക്കുറുമ്പയില്‍ നിന്ന് ബെല്‍ത്തങ്ങാടിയിലേക്ക് കുടിയേറിയ വര്‍ഗ്ഗീസ് (94), ഭാര്യ ഏലിക്കുട്ടി (85) എന്നിവരാണ് കൊലചെയ്യപ്പെട്ടത്.ജനുവരി 10ന് രാത്രിയാണ് സംഭവം.
ഇതേ ദിവസം രാത്രി വര്‍ഗ്ഗീസിന്റെ വീട്ടില്‍ കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വൃദ്ധനെ വീടിന് പുറത്തിറക്കി കൊലപ്പെടുത്തിയതിന് ശേഷം വീട്ടിനുള്ളില്‍ കയറി ഭാര്യയേയും കൊലപ്പെടുത്തുകയായിരുന്നു.അറസ്റ്റിലായ പ്രതി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.
keywords : karnataka-belthangadi-kakinje-double-murder-arrest


Post a Comment
0 Comments