കണ്ണൂര്‍:(www.evisionnews.in) പൊലീസിനെ ആക്രമിക്കുന്നവരെ വെടിവച്ചുകൊല്ലുമെന്ന് ഡിഐജി ദിനേന്ദ്ര കശ്യപ്.പയ്യന്നൂര്‍ എസ്‌ഐയും സിഐയും താമസിക്കുന്ന പൊലീസ് ക്വാര്‍ട്ടേഴ്‌സിനു നേരെ ബോംബെറിഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ശനിയാഴ്ച പുലര്‍ച്ചയോടെയാണു പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനു തൊട്ടടുത്ത പൊലീസ് ക്വാര്‍ട്ടേഴ്‌സിനു നേരെബോബേറുണ്ടായത്. രണ്ടുനില കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ എസ്‌ഐയും താഴത്തെ നിലയില്‍ സിഐയുമാണു താമസം.
രണ്ടു സ്റ്റീല്‍ ബോബുകളാണ് എറിഞ്ഞത്. മുകളിലെ നിലയിലെ സിറ്റൗട്ടിലെ ചുമരില്‍ തട്ടിത്തെറിച്ച ബോംബ് താഴെ വീണാണു പൊട്ടിയത്. മുകളില്‍ നിലയിലെ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു.താഴത്ത നിലയില്‍ മുന്‍വാതിലിന്റെ കീഴ്ഭാഗവും തകര്‍ന്നിട്ടുണ്ട്.
ജില്ലാ പൊലീസ് മേധാവി പി.എന്‍.ഉണ്ണിരാജനും സ്ഥലത്തെത്തി.പൊലീസിനു നേരെയും പൊലീസ് ക്വാര്‍ട്ടേഴ്‌സിനു ക്വാര്‍ട്ടേഴ്‌സിനു നേരെയും ബോംബെറിയുന്നതു കണ്ടാല്‍ ആ നിമിഷം തന്നെ അവരെ വെടിവച്ചു കൊല്ലും.സമൂഹത്തിന്റെ രക്ഷയ്ക്കും സ്വയരക്ഷയ്ക്കും വേണ്ടിയാണ് പൊലീസിന് ആയുധം നല്‍കിയത്. ഡിഐജി പറഞ്ഞു.
ഡിവൈഎഫ്‌ഐയുടെ പ്രാദേശിക നേതാവിനെ കാപ്പ നിയമം ചുമത്തി അറസ്റ്റു ചെയ്തതിന്റെ പ്രതികാരമായാണു പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചതെന്നാണു പൊലീസിന്റെ നിഗമനം.

Post a Comment
0 Comments