കാസര്‍കോട്:(www.evisionnews.in) കേരള സര്‍ക്കാര്‍ മുഖേന കേന്ദ്ര സര്‍ക്കാറിന്റെ ഐ.ഡി.എം.ഐ പദ്ധതിപ്രകാരം ആധുനിക സൗകര്യങ്ങളോടെ ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിര്‍മ്മിച്ച ഐടി ആന്റ് സയന്‍സ് കെട്ടിടം തിങ്കളാഴ്ച 11മണിക്ക് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍ മാനേജര്‍ സി.ടി അഹമ്മദലി അധ്യക്ഷത വഹിക്കും. ചെമ്മനാട് ജമാഅത്ത് ജനറല്‍ സെക്രട്ടറി സി.എച്ച് അബ്ദുല്‍ ലത്തീഫ് സ്വാഗതം പറയും. കഴിഞ്ഞ വര്‍ഷം പ്ലസ്ടൂ, എസ്.എസ്.എല്‍.സി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ഉദുമ എം.എല്‍.എ കെ കുഞ്ഞിരാമന്‍ അവാര്‍ഡ് നല്‍കി ആദരിക്കും. എം.എല്‍.എ മാരായ എന്‍.എ നെല്ലിക്കുന്ന്, ഇ ചന്ദ്രശേഖരന്‍, പി.ബി അബ്ദുല്‍റസാഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, ജില്ലാ കലക്ടര്‍ പിഎസ് മുഹമ്മദ് സഗീര്‍, സംസ്ഥാന ന്യൂന പക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുള്ള, കരകൗശല വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എം.സി ഖമറൂദ്ദീന്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ -ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാദൂര്‍ കുഞ്ഞാമു ഹാജി പ്രസംഗിക്കും. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറും.
ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഐടി ആന്റ് സയന്‍സ് കെട്ടിടോദ്ഘാടനം തിങ്കളാഴ്ച
12:29:00
0

Post a Comment
0 Comments