
വിദ്യാനഗര്‍: (www.evisionnews.in)റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് ഗൃഹനാഥന്‍ മരിച്ചു. വിദ്യാനഗര്‍ ഉദയഗിരി കൈലാസപുരത്തെ അപ്പു വെളിച്ചപ്പാടിന്റെ മകന്‍ നാരായണനാ (64)ണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4.15 മണിയോടെ കാസര്‍കോട് കലക്ട്രേറ്റിന് സമീപമാണ് അപകടം. റോഡ് മുറിച്ചുകടക്കുകയായിരുന്ന നാരായണനെ അമിതവേഗതയില്‍വന്ന വോക്‌സ് വാഗണ്‍ കാര്‍ ഇടിച്ച് വീഴ്ത്തുകയായിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നാരായണനെ ഉടന്‍ കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. വിദ്യാനഗര്‍ പൊലീസ് കേസെടുത്തു.
Post a Comment
0 Comments