Type Here to Get Search Results !

Bottom Ad

യൂത്ത് ലീഗ് പുത്തിഗെ പഞ്ചായത്ത് ഭാരവാഹികള്‍


പുത്തിഗെ: (www.evisionnews.in) രാജ്യാഭിമാനം കാക്കുക, ആത്മാഭിമാനം ഉണര്‍ത്തുക എന്ന മുദ്രാവാക്യവുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നടത്തി വരുന്ന മെമ്പര്ഷിപ്പ് കാംപൈന്റെ ഭാഗമായി മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്നുള്ള ആദ്യ പഞ്ചായത്ത് കമ്മിറ്റി പുത്തിഗെയില്‍ നിലവില്‍ വന്നു. അയ്യൂബ് സീതാംഗോളി അധ്യക്ഷത വഹിച്ചു.

കെഎംസിസി നേതാവ് അയ്യൂബ് ഉറുമി ഉല്‍ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എകെ എം അശ്‌റഫ് മുഖ്യ പ്രഭാഷണം നടത്തി. എംഎസ്എഫ് സംസ്ഥാന സെക്രട്ടറി അസീസ് കളത്തൂര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കണ്ണൂര്‍ ഇസ്മായീല്‍ ഹാജി പ്രാര്‍ത്ഥന നടത്തി. 

ജില്ല മുസ്ലിം ലീഗ് സെക്രട്ടറി എം അബ്ദുല്ല മുഗു, പഞ്ചായത്ത് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി റസാഖ് കോടി, ടി അബു, കെ പി എം റഫിഖ്, റഫീഖ് കണ്ണൂര്‍,സവാദ് അംഗടിമുഗര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.മുസ്ലിലീഗ് കലാ കൂട്ടായ്മയായ ഹരിതസംഗമം വാട്‌സപ്പ് ഗ്രൂപ്പ് നടത്തിയ സി എച്ച് അനുസ്മരണ ഗാനത്തില്‍ സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനം നേടിയ യൂസുഫ് മാസ്റ്റര്‍ കട്ടത്തടുക്കക്ക് ചടങ്ങില്‍ എ കെ എം അശ്രഫ് ക്യാഷ് അവാര്‍ഡ് സമ്മാനാച്ചു. സഅദ് അംഗടിമുഗര്‍ നന്ദി പറഞ്ഞു.

പ്രസിഡന്റ് ഹനീഫ് സീതാംഗോളി, ജനറല്‍ സെക്രട്ടറി സഹദ് അംഗടിമുഗര്‍, ട്രഷറര്‍ നസീര്‍ പുത്തിഗെ.

കാദര്‍ അംഗടിമുഗര്‍, ഹക്കീം കന്തല്‍, ഇല്ല്യസ് ഹുദവി (വൈസ് പ്രസിഡന്റ്) ,സിദ്ദീഖ് എന്‍, അദ്രു മുക്കാരിക്കണ്ടം, അലി മുഗു (ജോ.സെക്രട്ടറി)




Post a Comment

0 Comments

Top Post Ad

Below Post Ad