Type Here to Get Search Results !

Bottom Ad

കെ.ഡി.സി ലാബിന് ഐ.എസ്.ഒ അംഗീകാരം


കാസര്‍കോട് :(www.evisionnews.in) മെഡിക്കല്‍ ലബോട്ടറി പരിശോധനയുടെ ഗുണമേന്മയില്‍ അന്താരാഷ്ട്ര അംഗീകാരമായ ദുബൈ മുനിസിപ്പല്‍ കൗണ്‍സിലിന്റെ ഐസ്ഒ 9001:2008 (ഡി.എ.സി) അംഗീകാരം കെ.ഡി.സി ലാബിന് ലഭിച്ചു. ഈ അംഗീകാരം ലഭിക്കുന്ന കാസര്‍കോട്ടെ ആദ്യ ലാബാണിത്. 

മംഗലാപുരം നെഫ്രോ -യൂറോളജി ചാരിറ്റബിള്‍ ട്രസ്റ്റുമായി സഹകരിച്ച് കുറഞ്ഞ ചെലവില്‍ രക്ത പരിശോധനയും ഹെല്‍ത്ത് ചെക്കപ്പും നടത്തി ശ്രദ്ധേയമായ സേവനം നടത്തിവരികയാണ് കെ.ഡി.സി ലാബ്. മികച്ച നേട്ടം കൈവരിക്കുന്നതിന് സഹകരിച്ച ഉപഭോക്താക്കള്‍ക്ക് ഡയറക്ടര്‍മാരായ ഡോ മുഹമ്മദ് സലീം, കെ.പി അബൂ യാസര്‍, കെ.എം ഉസ്മാന്‍, ഹാരിസ് കൊറക്കോട് എന്നിവര്‍ നന്ദി അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad