Type Here to Get Search Results !

Bottom Ad

കാസര്‍കോട്ട് ക്രിക്കറ്റിനെ വളര്‍ത്തുന്നതില്‍ ടിസിസിയുടെ സേവനം വലുത്


കാസര്‍കോട്: (www.evisionnews.in) നിരവധി ക്രിക്കറ്റ് താരങ്ങളെ വാര്‍ത്തെടുത്ത് കാസര്‍കോടിന്റെ കായിക രംഗത്ത് നിറഞ്ഞ് നില്‍ക്കുന്ന തളങ്കര ക്രിക്കറ്റ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ദേയമാണെന്ന് തെരുവത്ത് ഫൗണ്ടേഷന്‍ ചെയര്‍മാനും ഗള്‍ഫ് വ്യവസായിയുമായ ഖാദര്‍ തെരുവത്ത് പറഞ്ഞു. കാസര്‍കോട്ട് ക്രിക്കറ്റിനെ വളര്‍ത്തുന്നതില്‍ ടിസിസി വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ടിസിസി തളങ്കരക്ക് തെരുവത്ത് ഫൗണ്ടേഷന്റെ ജേഴ്‌സി വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് നൗഫല്‍ തളങ്കര, പി മാഹിന്‍ മാസ്റ്റര്‍, കെ എസ് അഷ്‌റഫ്, റഫീഖ് തളങ്കര, ടിഎച്ച് അജ്മല്‍, അബ്ദുല്‍ വഹാബ് തെരുവത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad