Type Here to Get Search Results !

Bottom Ad

മുഖ്യമന്ത്രിയുമായി ബന്ധമില്ലെന്ന് സരിത എസ് നായര്‍: ആരോപണം വ്യാജം



കൊച്ചി: (www.evisionnews.in) തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍. സോളാര്‍ കമ്മീഷന്റെ പരിധിയിലില്ലാത്ത ഒരു ആരോപണമാണ് ഇപ്പോള്‍ ബിജു രാധാകൃഷ്ണന്‍ ഉന്നയിച്ചിരിക്കുന്നത്. ബിജു പറഞ്ഞതു പൊലെ ഒരു സിഡി ഉണ്ടെങ്കില്‍ അത് പുറത്തുവിടണം,മാധ്യമങ്ങള്‍ക്കും സോളാര്‍ കമ്മീഷനും അത് കൈമാറണം. മുഖ്യമന്ത്രിയുമായി തനിക്ക് യാതൊരു തരത്തിലുള്ള ബന്ധവും ഇല്ല. ബിജുവിന്റേത് കേവലം ആരോപണം മാത്രമെങ്കില്‍ ബിജു നേരിടാന്‍ പോകുന്നത് വലിയ നാണക്കേടായിരിക്കും. ഇതിനെതിരെ താന്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കും.

ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തലുകള്‍ എന്നു പറഞ്ഞ് ഇന്ന് അതരിപ്പിച്ച കാര്യങ്ങള്‍ ഇല്ലെന്ന് രേഖാമൂലം തെളിയിക്കാന്‍ തനിക്ക് സാധിക്കും. തന്നെ സംബന്ധിച്ച ഏതു കേസിലും നീതിപൂര്‍വ്വമായ അന്വേഷണം ഇതുവരെ നടന്നിട്ടില്ല. ആരോപണങ്ങള്‍ക്കുള്ള മറുപടി താന്‍ ഡിസംബര്‍ ഏഴാം തീയതി സോളാര്‍ കമ്മീഷന്റെ മുന്നില്‍ വെളിപ്പെടുത്തുമെന്ന് സരിത എസ് നായര്‍ പറഞ്ഞു. സോളാര്‍ കേസില്‍ എന്ത് സംഭവിച്ചുവെന്ന യഥാര്‍ത്ഥത്തിലുള്ള കാര്യമാകും താന്‍ കമ്മീഷന് മുന്നില്‍ വെളിപ്പെടുത്തുകയെന്നും സരിത റിപ്പോര്‍ട്ടര്‍ ടിവിയോട് വ്യക്തമാക്കി.

Keywords: kochi-saritha-s-nair-responds-about-chief-minister
Tags

Post a Comment

0 Comments

Top Post Ad

Below Post Ad