കാസര്‍കോട് (www.evisionnews.in): മേല്‍പറമ്പ് സ്വദേശിയെ ദുബൈയിലെ ഓഫീസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വര്‍ഷങ്ങളായി ദുബൈയില്‍ സ്വന്തമായി ബിസിനസ് നടത്തുന്ന മേല്‍പറമ്പ് മരവയലിലെ പരേതനായ എ.എച്ച് ഹസൈനാറിന്റെ മകന്‍ എ.എച്ച് അബൂബക്കറാ (43)ണ് മരിച്ചത്.
ഭാര്യയും മക്കളുമൊന്നിച്ച് ഷാര്‍ജയില്‍ താമസിച്ചുവരുന്ന അബൂബക്കര്‍ ബുധനാഴ്ച രാവിലെ ഓഫീസിലേക്ക് പോയതായിരുന്നു. പിന്നീട് രാത്രിയായിട്ടും തിരിച്ചു വരാത്തതിനെ തുടര്‍ന്ന് ഭാര്യ ദുബൈ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് അബൂബക്കറിനെ ദുബൈയിലെ ഓഫീസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മാതാവ്: നഫീസ. ഭാര്യ: അട്ക്കത്ത്ബയല്‍ സ്വദേശി തസ്‌നിം. മക്കള്‍: ആദില്‍, അസ്മില്‍. സഹോദരങ്ങള്‍: അബ്ദുല്ലക്കുഞ്ഞി, മുഹമ്മദ് കുഞ്ഞി, അഹ്മദ്, ഫസല്‍ റഹ്മാന്‍, ഉമര്‍, അഫീഫ, നഫീസ, ഹവ്വാബി, ആസ്യ, ഖദീജ, ഫൗസിയ. മയ്യത്ത് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നായി ബന്ധുക്കള്‍ അറിയിച്ചു.
Keywods: Kasaragod-news-dubai-found-died-in-office-room

Post a Comment
0 Comments