Type Here to Get Search Results !

Bottom Ad

രാമക്ഷേത്ര നിര്‍മ്മാണമാണ് ആര്‍എസ്എസിന്റെ പ്രധാന ലക്ഷ്യം: മോഹന്‍ ഭാഗവത്


കൊല്‍ക്കത്ത: (www.evisionnews.in) ഭാരതത്തില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതാണ് ആര്‍എസ്എസിന്റെ പ്രധാന ലക്ഷ്യമെന്ന് ആര്‍എസ്എസ് മുതിര്‍ന്ന നേതാവ് മോഹന്‍ ഭാഗവത്. രാമദേവന്‍ ഭാരതീയ സംസ്‌കാരത്തിന്റെ പ്രതീകമാണ്. ആ സംസ്‌കാരത്തെ ബഹുമാനിക്കുകയെന്നത് നമ്മുടെ കടമയാണ്. വൈവിധ്യത്തിനിടയിലെ ഐക്യമാണ് ഇന്ത്യയുടെ സംസ്‌കാരത്തിന്റെ അടിസ്ഥാനമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. അയോധ്യയില്‍ ഒരു പരിപാടിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഇന്ത്യയില്‍ രാമക്ഷേത്രം പണിയേണ്ടത് അനിവാര്യമാണെന്ന് മോഹന്‍ ഭാഗവത് പറഞ്ഞത്.

രാമന്റെ ജന്മസ്ഥലത്ത് നിര്‍മ്മിക്കുന്ന ക്ഷേത്രം എന്നത് മാത്രമല്ല, ഇന്ത്യ കാത്തു സൂക്ഷിക്കുന്ന ധാര്‍മ്മിക മൂല്യങ്ങളുടെ പ്രതിഫലനം കൂടിയാണ് അയോധ്യയില്‍ നിര്‍മ്മിക്കുന്ന രാമക്ഷേത്രമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. അയോധ്യയില്‍ രാമക്ഷേത്രം എപ്പോള്‍ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്ന് ഇപ്പോള്‍ പറയാനാകില്ല. എങ്കിലും ഇന്ത്യയില്‍ അത് നിര്‍മ്മിക്കാതെ പറ്റില്ല.

ഇന്ത്യയെ സംബന്ധിച്ച് ആക്രമണങ്ങള്‍ക്ക് ഇരകളാവുന്നത് ഇന്ത്യയിലെ ക്ഷേത്രങ്ങളാണ്. അമേരിക്കയില്‍ അത് വ്യാപാര കേന്ദ്രങ്ങളായിരുന്നു. അതുകൊണ്ടാണ് അവിടെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിക്കപ്പെട്ടത്. ഇന്ത്യയുടെ ധാര്‍മ്മിക മൂല്യങ്ങള്‍ പരിഗണിക്കപ്പെടേണ്ടതാണെന്ന വസ്തുത തള്ളിക്കളയാനാവില്ലെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. വിഎച്ച്പ് നേതാവ് അശോക് സിംഗാളിന്റെ ചിതാഭസ്മം നിമഞ്ജനം ചെയ്യുന്ന അവസരത്തിലുംസംഘപരിവാര്‍ നേതാക്കള്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്ന വിഷയം ഉയര്‍ത്തിയിരുന്നു.

Keywords:Kolkata-rss-aim-is-rama-temple-mohan-bhagwat
Tags

Post a Comment

0 Comments

Top Post Ad

Below Post Ad